ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ ഇതിനകം നാൽപത് മില്യൻ പേർക്ക് കോവിഡ് വാക്സീൻ ലഭിച്ചതായി ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ  അറിയിച്ചു. ഇത് ജനസംഖ്യയിൽ നാൽപതിയെട്ട് ശതമാനം വരുമെന്ന് മന്ത്രി പറഞ്ഞു. ഇവരിൽ 26 ശതമാനം പേർക്ക്  വാക്സീന്റെ രണ്ടാം ഡോസും ലഭിച്ചു.

covid-germany

ജർമനി ഇതിനായി അറുപത് ദശലക്ഷം കോവിഡ് വാക്സീൻ ഡോസുകൾ ഉപയോഗിച്ചതായി മന്ത്രി പറഞ്ഞു. ഈ മാസാവസാനത്തോടെ ആറരലക്ഷം കോവിഡ് വാക്സീൻ ഡോസുകൾ വിതരണം ചെയ്യുമെന്നും  ജനങ്ങളിലേക്ക് എത്രയുവേഗം വാക്സീൻ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി തുടർന്നു വ്യക്തമാക്കി.

ലോക രാഷ്ട്രങ്ങളിൽ കാനഡയാണ് കോവിഡ് വാക്സീൻ കുത്തിവയ്പ്പിൽ ഒന്നാം സ്ഥാനത്ത്. 64 ശതമാനം പേര്‍ക്ക് ഇവിടെ വാക്സീൻ ലഭിച്ചു. തൊട്ടടുത്ത് ഇസ്രയേൽ 63 ശതമാനം, ബ്രിട്ടൻ മൂന്നാം സ്ഥാനത്തും എത്തി നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com