നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ്ജ് റീജിയൻ
Mail This Article
ലണ്ടൻ ∙ നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കേംബ്രിഡ്ജ് റീജിയൻ. രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചെസ്റ്റെർ , പ്രെസ്റ്റൺ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടൻ ഗ്ലാസ്‌ഗോ റീജിയനുകളും.
മാർത്തോമ്മാ ശ്ലീഹായിൽ നിന്നും വിശ്വാസം നേരിട്ട് സ്വീകരിച്ച് മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിക്കുന്ന നമുക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കെബ്രിഡ്ജ് റീജിയൻ. രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചെസ്റ്റെർ, പ്രെസ്റ്റൺ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടൻ ഗ്ലാസ്‌ഗോ റീജിയനുകളും. ഭാരതത്തിന്റെ മണ്ണിൽ വളർന്ന്, ഇന്ന് ലോകം മുഴുവനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന ഭാരതസഭയ്ക്ക് അഭിമാനിക്കാം. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മണ്ണിൽ സഭയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വിശ്വാസ സമൂഹം വളർന്നുവരുന്നതിൽ. കുടുംബങ്ങൾക്കായി നടത്തിയ ചരിത്രപഠന മത്സരം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.
കെബ്രിഡ്ജ് റീജിയനിലെ ഔർ ലേഡി ഓഫ് Whalsigham മിഷനിലെ ജോണി ജോസഫ് ആൻഡ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം പങ്കുവച്ചത് മാഞ്ചസ്റ്റർ റീജിയനിലുള്ള ഹള്ളിൽ താമസിക്കുന്ന സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷനിലെ സജു പോൾ ആൻഡ് ഫാമിലിയും പ്രെസ്റ്റൻ റീജിയനിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയിലെ ഷിബു വെളുത്തേപ്പിള്ളി ആൻഡ് ഫാമിലിയുമാണ . മൂന്നാം സ്ഥാനം പങ്കുവച്ചത് ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ ടെൻഹമിലെ അനുമോൾ കോലഞ്ചേരി ആൻഡ് ഫാമിലിയും ഗ്ലാസ്‌ഗോ റീജിയനിലെ സെന്റ് അൽഫോൻസാ ആൻഡ് അന്തോണി, എഡിൻബറോയിലുള്ള ഷോണി തോമസ് ആൻഡ് ഫാമിലിയുമാണ് . വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ബൈബിൾ അപ്പസ്റ്റോലെറ്റിന്റ എല്ലാവിധ അഭിനന്ദനങ്ങളും പ്രാർഥനാശംസകളും അറിയിക്കുന്നു.
അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശംസകളോടെ ആരംഭിച്ച മത്സരം സഭ സ്നേഹികൾക്കും ചരിത്രപഠനാർഥികൾക്കും വളരെ ഉപകാരപ്രദമായ രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. അവതരണമികവുകൊണ്ടും നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗംകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മത്സരമാണ് ഇന്നലെ നടന്നത്. രൂപതയുടെ യു ട്യൂബ് ചാനലിലൂടെ ലൈവ് ആയിട്ടാണ് മത്സരങ്ങൾ നടത്തിയത് .