ഒലാഫ് ഷോൾസ് ജർമൻ ചാൻസലറായി അധികാരമേറ്റു
Mail This Article
ബര്‍ലിന്‍ ∙ അംഗലാ മെര്‍ക്കലിന്റെ പിന്‍ഗാമിയായി, ഫെഡറല്‍ ജര്‍മനിയുടെ ഒന്‍പതാമത്തെ ചാന്‍സലറായി ഒലാഫ് ഷോള്‍സ് അധികാരമേറ്റു. 63 കാരനായ ഷോള് മെര്‍ക്കലിന്റെ മന്ത്രിസഭയിലെ ഉപചാന്‍സലറും ധനകാര്യമന്ത്രിയുമായിരുന്നു. എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി എന്നി കക്ഷികള്‍ ഉള്‍പ്പെടുന്ന ട്രാഫിക് ലൈറ്റ് മുന്നണി സഖ്യത്തിന്റെ നേതാവായി ചാന്‍സലര്‍ സ്ഥാനത്തേക്ക് ഷോള്‍സ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പാര്‍ലമെന്റിലെ ആകെയുള്ള 735 അംഗങ്ങളില്‍ സഖ്യത്തിന് 416 അംഗങ്ങളാണുള്ളത്. വോട്ടെടുപ്പില്‍ 395 അംഗങ്ങളുടെ പിന്തുണയാണ് ഷോള്‍സിന് ലഭിച്ചത്. 303 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. കേവല ഭൂരിപക്ഷത്തിന് 369 എന്ന മാന്ത്രിക സംഖ്യയും മറികടന്നാണ് ഷോള്‍സ് പുതിയ ചാന്‍സലറായി ചരിത്രമെഴുതിയത്. ഇതോടെ 16 വര്‍ഷത്തെ മെര്‍ക്കലിന്റെ, സിഡിയു ഉള്‍പ്പെടുന്ന യാഥാസ്ഥിതികരുടെ ഭരണയുഗത്തിന് അന്ത്യമായി.
പുതിയ ചാന്‍സലര്‍ ഭരണഘടനാ നിയമമനുസരിച്ച് പാര്‍ലമെന്റ് സ്പീക്കര്‍ ബേര്‍ബല്‍ ബാസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്മയറില് നിന്നും അധികാര പത്രം സ്വീകരിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജര്‍മന്‍ ചാന്റലര്‍ ഒലാഫ് ഷോള്‍സിനെ കക്ഷി നേതാക്കള്‍ അഭിനന്ദിച്ചു. കഴിഞ്ഞ 31 വര്‍ഷമായി രാഷ്ട്രീയ മണ്ഡലത്തില്‍ തിളങ്ങി നിന്ന അംഗലാ മെര്‍ക്കലിന്റെ രാഷ്ട്രീയ യുഗത്തിന് പരിസമാപ്തിയായി. ഷോള്‍സിന്റെ മന്ത്രിസഭയില്‍ ചാന്‍സലര്‍ ഉള്‍പ്പടെ 16 അംഗങ്ങളാണുള്ളത്. ഇതില്‍ 8 അംഗങ്ങളും വനിതകളാണ്. ഷോള്‍സിനെ മെര്‍ക്കല്‍ അഭിനന്ദനിച്ചു.