ADVERTISEMENT

ലണ്ടൻ∙ കോവിഡിന്റെ നാലാം തരംഗത്തിൽ ഉലയുന്ന ബ്രിട്ടണിൽ ക്രിസ്മസിനു ശേഷം കനത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായാൽ ക്രിസ്മസിനു മുൻപുപോലും നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 91,743 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചായായ നാലുദിവസങ്ങളിൽ ഏറെക്കുറെ സമാനമായ രാതിയിലാണു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. മരണനിരക്ക് ഉയരുന്നില്ല എന്നതു മാത്രമാണ് ഇപ്പോൾ ഏക ആശ്വാസമായുള്ളത്. ക്രിസ്മസ് –ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സ്ഥിതിഗതികൾ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് സയന്റിഫിക് അഡ്വൈസർമാർ സർക്കാരിന് നൽകിയിട്ടുള്ളത്. ഓരോ മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്നും പ്രധാമന്ത്രി ആവർത്തിച്ചു. 

ക്രിസ്മസിനു മുമ്പ് കനത്ത നിയന്ത്രണങ്ങളോ ലോക്ക്ഡൌണോ പാടില്ലെന്ന ടോറി പാർട്ടിയിലെ ഒരു വിഭാഗം എംപിമാരുടെ ശക്തമായ നിലപാടാണ് സർക്കാരിനെ ഇതിൽ നിന്നു പിന്നോട്ടു വലിക്കുന്നത്. 

English Summary : Boris Johnson defies pressure to impose COVID curbs over Christmas 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com