ADVERTISEMENT

റോം ∙ ഇറ്റലിയിൽ നിയമപരമായ ദയാവധത്തിന് അംഗീകാരം. കഴുത്തിന് താഴേയ്ക്ക് തളര്‍വാതം ബാധിച്ച 44കാരനായ ഫെഡറിക്കോ കാര്‍ബോണിയാണ് വൈദ്യ സഹായത്തോടെ ദയാ വധത്തിന് വിധേയനായത്. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് അനുമതി ലഭിച്ചത്. വൈദ്യ സഹായത്തോടുകൂടി അതായത് മെഡിക്കലി അസിസ്റ്റഡ് സൂയിസൈഡ് ചെയ്യുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംഭവുമായി. മുന്‍ ട്രക്ക് ഡ്രൈവറായ ഫെഡറിക്കോയ്ക്ക് 12 വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്ന് കഴുത്തിന് താഴെ തളര്‍ന്നുപോവുകയായിരുന്നു.

ഇദ്ദേഹത്തിന് വ്യാഴാഴ്ച പ്രത്യേക രീതിയില്‍ മാരകമായ മയക്കുമരുന്ന് കോക്ടെയ്ല്‍ നല്‍കിയാണ് മരണത്തിലേയ്ക്ക് തള്ളിവിട്ടത്. ഈ സമയം കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ദയാവധ ക്യാംപയിൻ ഗ്രൂപ്പായ ലൂക്കാ കോസിയോണി അസോസിയേഷന്‍ ആണ് കാര്‍ബോണിയുടെ മരണം പ്രഖ്യാപിച്ചത്, ഇതിന് കോടതികളോടും ആരോഗ്യ അധികാരികളോടും നന്ദിയും അറിയിച്ചു.

ഇറ്റലിയില്‍ ഒരാളെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്നത് സാങ്കേതികമായി നിയമത്തിന് വിരുദ്ധമാണെങ്കിലും, രാജ്യത്തെ ഭരണഘടനാ കോടതി ചില ഒഴിവാക്കലുകള്‍ ഉണ്ടാകാമെന്ന് 2019–ല്‍ വിധിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ വേണമെന്നും മാത്രം. ഇത് തെറ്റിച്ചാല്‍ അഞ്ചുമുതല്‍ 12 വര്‍ഷംവരെ തടവുലഭിക്കാവുന്ന കേസാണിത്. 2019–ല്‍ ഇറ്റലിയിലെ സുപ്രീം കോടതി ചില കേസുകളില്‍ ആത്മഹത്യ ചെയ്യാനുള്ള വഴി തുറന്നു. ഈ വിഷയം റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നും യാഥാസ്ഥിതിക പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു.

രാജ്യത്തെ എംപിമാര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ പുതിയ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. വോട്ടെടുപ്പില്‍ 117നെതിരെ 253 വോട്ടുകളോണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. അസുഖമുള്ള രോഗികള്‍ക്ക് സ്വമേധയാ വൈദ്യ സഹായത്തോടെയുള്ള മരണം അനുവദിക്കും.

ദയാവധം പരിഗണിക്കുന്നതിന് പാലിക്കേണ്ട ചില ആവശ്യകതകള്‍ കോടതി വിശദീകരിച്ചു. ഉദാഹരണത്തിന്, ഒരു രോഗിയെ സുഖപ്പെടുത്താന്‍ കഴിയില്ലെന്നും ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും രോഗി ശാരീരികമായും മാനസികമായും അസഹനീയമായ വേദന അനുഭവിക്കുന്നുവെന്നും വ്യക്തമായിരിക്കണം. സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നതിനും അനന്തരഫലങ്ങള്‍ മനസ്സിലാക്കുന്നതിനും രോഗിക്ക് പൂര്‍ണ്ണ ശേഷി ഉണ്ടായിരിക്കണം.

ആരോഗ്യ അധികാരികളുടെ പ്രാഥമിക വിസമ്മതത്തെ മറികടന്ന് കോടതിയില്‍ കേസ് എടുത്തതിന് ശേഷം കാര്‍ബോണിക്ക് കഴിഞ്ഞ നവംബറില്‍ ഒരു എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചു. അങ്ങനെ നിയമാനുമതി ലഭിച്ച രാജ്യത്തെ ആദ്യ വ്യക്തിയായി അദ്ദേഹം.

അദ്ദേഹത്തിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ മരുന്നുകള്‍ക്കും പ്രത്യേക ഉപകരണങ്ങള്‍ക്കും വേണ്ടി അയാള്‍ക്ക് 5,000 യൂറോ സ്വരൂപിക്കേണ്ടിവന്നു. ലുക കോസോസിനി അസോസിയേഷന്‍ പണം സ്വരൂപിക്കുന്നതിനായി ഒരു ക്രൗഡ് ഫണ്ടിംഗ് ശ്രമം ആരംഭിച്ചിരുന്നു.

പതിറ്റാണ്ടുകളായി സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധം അനുവദനീയമാണ്. നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ്, സ്പെയിന്‍, ബെല്‍ജിയം എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലും ഈ രീതി നിയമപരമാണ്. നീണ്ട നിയമ പോരാട്ടത്തിലൂടെ സ്പെയിന്‍ ദയാവധവും ആത്മഹത്യ സഹായവും നിയമവിധേയമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com