വാഹനം ഓടിക്കുമ്പോൾ നടുവിരല്‍ കാണിച്ചതിന് പിഴ 5000 യൂറോ
Mail This Article
ബര്‍ലിന്‍ ∙ യാത്രക്കിടയില്‍ ഡ്രൈവർ സ്പീഡ് ക്യാമറയ്ക്ക് മുന്നില്‍ നടുവിരല്‍ കാണിച്ചതിന് ട്രാഫിക് പൊലീസ് ശിക്ഷ വിധിച്ചത് 5,000 യൂറോ (നാലു ലക്ഷത്തിലധികം രൂപ) പിഴ. ബവേറിയ സംസ്ഥാനത്തെ പസാവിലെ ഡ്രൈവർക്കാണ് 5,000 യൂറോ പിഴ നല്‍കേണ്ടി വന്നത്. പസാവു ജില്ലാ കോടതിയുടേതാണ് വിധി.
കോടതി ഉത്തരവിനെതിരെ ഡ്രൈവർ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തി. കേസ് മാസങ്ങളോളം നീണ്ടു. എന്നാല്‍, പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതായി പൊലീസിന് അയച്ച കത്തില്‍ പറയുന്നു. വാഹനമോടിക്കുമ്പോള്‍ അസഭ്യം പറയുന്നവര്‍ക്ക് ജര്‍മനിയില്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
നിയമം എന്താണ് പറയുന്നത്
വാഹനം ഓടിക്കുമ്പോൾ നടുവിരല്‍ കാണിക്കുന്നത് ജർമനിയില്‍ സെക്‌ഷന്‍ 185 പ്രകാരം കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. റോഡിൽ ആരെങ്കിലും നടുവിരല്‍ കാണിച്ചാല്‍ ആളുകള്‍ക്ക് പരാതി നല്‍കാം.