‘സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ’ സെപ്റ്റംബര്‍ മൂന്നിന് ഡബ്ലിനില്‍
Mail This Article
ഡബ്ലിൻ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സ് ട്രഷററും സാമൂഹ്യ സാംസ്കാരിക രംഗത്ത് അയര്‍ലൻഡ് മലയാളി സമൂഹത്തില്‍ നിറസാന്നിധ്യവുമായിരുന്ന സണ്ണി ഇളംകുളത്തിനു സ്മരണാഞ്ജ്ജലി അര്‍പ്പിക്കുന്ന ‘സണ്ണി സ്മൃതിയില്‍ സംഗീത സന്ധ്യ’ ഡബ്ലിനില്‍ അരങ്ങേറും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സിന്റെയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് ആറു മുതല്‍ 8.30 വരെ പാമേര്‍സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളിലാണ് ചടങ്ങ്. അന്നു നടക്കുന്ന അനുസ്മരണത്തിലേയ്ക്കും ഗാനസന്ധ്യയിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക്: ബിജു വൈക്കം–089 439 2104, ദീപു ശ്രീധ– 086 224 4834, ബിജു സെബാസ്റ്റ്യന്‍–087 788 8374, റോയി പേരയില്‍– 087 669 4782.