ADVERTISEMENT

ലണ്ടൻ∙ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ ഇവന്റുകളുടെ തിയതികൾ പ്രഖ്യാപിച്ചു. ദേശീയ കായികമേള ജൂലൈ 15 നും കേരളപൂരം വള്ളംകളി ഓഗസ്റ്റ് 26 നും ദേശീയ കലാമേള നവംബർ 4 നും നടക്കും. യുക്‌മ ദേശീയ സമിതി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിയതികൾ പ്രഖ്യാപിച്ചത്.

 

കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കായികമേള സംഘടിപ്പിച്ചിരുന്നില്ല. 2019 ൽ നനീട്ടണിലെ പിംഗിൾസ് സ്റ്റേഡിയത്തിലായിരുന്നു കായികമേള ഇതിന് മുൻപ് നടന്നത്. ഈ വർഷവും നനീട്ടണിൽ വച്ച് തന്നെയായിരിക്കും കായികമേള സംഘടിപ്പിക്കുക.ഓഗസ്റ്റ്‌ 26 ന് നടക്കുന്ന ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ ഏറെ ആവേശത്തോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്. ഇത്തവണത്തെ വള്ളംകളി ദിവസവും കാണികളുടെ മനംകവരാൻ സെലിബ്രറ്റികള്‍  എത്തിച്ചേരും. 

 

സ്കൂൾ അവധിക്കാലത്ത് കുടുംബങ്ങൾക്ക് ദിവസം മുഴുവൻ ആഘോഷിക്കാൻ പറ്റുന്ന തരത്തിലുള്ള വൻ ഒരുക്കങ്ങളാണ് യുക്മ ആസൂത്രണം ചെയ്യുന്നത്. 2022 ൽ കലാമേള ഗ്ളോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് നടന്നത്. ഈ വലിയ കലാമാമാങ്കത്തിന് യുകെയിലെ കലാപ്രേമികൾ നൽകി വരുന്ന പിന്തുണ ഏറെ വലുതാണ്.

മുഴുവൻ യുകെ മലയാളികളുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com