ADVERTISEMENT

ലണ്ടൻ ∙ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരേ ഞായറാഴ്ച ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ വ്യാപക പ്രതിഷേധം. അക്രമികളെ പിടികൂടാൻ മെട്രോപൊളിറ്റൻ പൊലീസ് ഊർജിത അന്വേഷണം തുടരുകയാണ്. അക്രമികളിൽ ഒരാളെ ഇതിനോടകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

 ഞായറാഴ്ച ഉച്ചയ്ക്ക് 1.50നായിരുന്നു  ഖലിസ്ഥാൻ അനുകൂലികളായ ഒരുകൂട്ടം ആളുകൾ ഖലിസ്ഥാൻ പതാകയുമേന്തി ഇന്ത്യൻ ഹൈക്കമ്മിഷനു നേരേ അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മിഷൻ ആസ്ഥാനമായ ഇന്ത്യാ ഹൗസിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക നശിപ്പിച്ച അക്രമികൾ ഹൈക്കമ്മിഷൻ ഓഫിസിന്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തു. തടയാൻ ശ്രമിച്ച രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ സാരമായ പരിക്കേറ്റു. 

 Read Also: 92–ാം വയസ്സിൽ റൂപ്പർട്ട് മർഡോക്കിന് അഞ്ചാം വിവാഹം

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനായി ഇന്ത്യയിൽ നടത്തുന്ന വ്യാപകമായ തിരച്ചിലിൽ പ്രതിഷേധിച്ചാണ് ദേശീയ പതാക നീക്കിയും മറ്റും ഇവർ പ്രതിഷേധം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അക്രമികളെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. 

protest

ആക്രമണത്തെ ലണ്ടൻ മേയർ സാദിഖ് ഖാൻ, ഫോറിൻ ഓഫിസ് മിനിസ്റ്റർ ലോർഡ് അഹമ്മദ്, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലീസ് തുടങ്ങിയവർ അപലപിച്ചു. 

ആക്രമണ വിവരമറിഞ്ഞ് ഇന്നലെ ഇന്ത്യാ ഹൗസിലെത്തിയ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായി ഹൈക്കമ്മിഷണർ വി. ദ്വൗരൈസ്വാമി ആശയവിനിമയം നടത്തി. ഹൈക്കമ്മിഷനു മുന്നിൽ വലിയ ദേശീയ പതാക സ്ഥാപിച്ചാണ് ഒരുപറ്റം ദേശസ്നേഹികൾ ആക്രണത്തെ അപലപിച്ചതും പ്രതിഷേധിച്ചതും. 

English Summary: Indian consulate in london attacked by khalistan supporters 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com