സന്തോഷത്തിന്റെ സൂത്രവാക്യം അറിയാമോ? ഫിൻലൻഡുകാർ പറഞ്ഞുതരും, ശരിക്കും പൊളിയാണ്!
Mail This Article
‘നിങ്ങൾക്കു സന്തോഷിക്കണോ, എങ്കില്‍ മറ്റുള്ളവരെയും സന്തോഷിപ്പിക്കൂ...’ എന്നാണ് മാർക്ക് ട്വയ്ൻ പറഞ്ഞിരിക്കുന്നത്. അങ്ങനെ സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവിയിൽ വർഷങ്ങളായി സന്തോഷത്തോടെയിരിക്കുന്ന ഒരു കൂട്ടരുണ്ട്–ഫിൻലൻഡുകാർ. കഴിഞ്ഞ ആറുവർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം ഫിൻലൻഡിന്റെ കൈകളിൽ ഭദ്രമാണ്. എങ്ങനെ സന്തോഷം കണ്ടെത്താം? സന്തോഷത്തിനായി എന്തൊക്കെ ചെയ്യണം? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരമുണ്ട് ഫിൻലന്‍ഡുകാരുടെ കയ്യിൽ. അതെങ്ങനെയാണ് ഫിൻലൻഡുകാർക്ക് ഇത്രയേറെ സന്തോഷം വന്നത്? അതിന് സർക്കാരിനും ജനങ്ങള്‍ക്കും ഒരു പോലെ പങ്കുണ്ട്. ജനത്തിനു വേണ്ടതെല്ലാം സർക്കാർ നൽകുന്നു– അതില്‍ സുരക്ഷിതത്വ ബോധമുണ്ട്, ശുദ്ധവായുവും കുടിവെള്ളവും പാർപ്പിടവുമുണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമുണ്ട്. ഒപ്പം അഴിമതിയില്ലാത്ത ഭരണവും. ഇതെല്ലാം ചേരുന്നതോടെ ലോക സന്തോഷ സൂചികയിൽ വീണ്ടും വീണ്ടും ഒന്നാമതായി തുടരുകയാണ് ഫിന്‍ലൻഡ്. എന്തുകൊണ്ടാണ് ഫിൻലന്‍ഡുകാർക്ക് ഇത്രയേറെ സന്തോഷമെന്ന ചോദ്യത്തിനുള്ള ഉത്തരം അവിടെത്തന്നെയുള്ള ഫ്രാങ്ക് മാർട്ടല എന്ന മനഃശാസ്ത്രജ്ഞ തേടിയിരുന്നു. അവരുടെ പഠനങ്ങളിലെ കണ്ടെത്തൽ പ്രകാരം മൂന്നു ദുശ്ശീലങ്ങളിൽനിന്ന് മുക്തമാണ് ഫിൻലൻഡ് ജനത. അത് അവരുടെ സന്തോഷത്തെ കൂടുതൽ വർധിപ്പിക്കുന്നു. എന്താണ് ആ മൂന്നു കാര്യങ്ങൾ? ഒപ്പം സന്തോഷത്തിന്റെ വഴിയിലൂടെ ഫിൻലൻഡ് യാത്ര ചെയ്യുന്നത് എങ്ങനെയാണെന്നും പരിശോധിക്കാം. ഫിൻലൻഡിൽനിന്ന് നവമി ഷാജഹാൻ എഴുതുന്നു. ഒരുപക്ഷേ ഫിൻലൻഡിന്റെ ഈ സന്തോഷ സൂത്രവാക്യങ്ങൾ ഏതു രാജ്യക്കാർക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്നതേയുള്ളൂ...