ADVERTISEMENT

ബര്‍ലിന്‍ ∙ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ ബുധനാഴ്ച ജർമനിയില്‍ സന്ദര്‍ശനത്തിനെത്തി. രാജാവെന്ന പദവി ലഭിച്ചതിനു ശേഷം ചാള്‍സിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

രാജകുടുംബത്തിന്റെ വിമാനം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബര്‍ലിന്‍ ബ്രാന്‍ഡന്‍ബുര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങി.  രാജകീയ വരവേല്‍പ്പാണ് രാജാവിനും ഭാര്യ കാമിലയ്ക്കും നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ആഴത്തില്‍ തുടരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ചാള്‍സും ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയും ട്വിറ്ററില്‍ കുറിച്ചു.

charles-in-germany-4

ആറ് വര്‍ഷം മുമ്പ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കാന്‍ തുടങ്ങിയ ദിവസത്തിന് ശേഷം, ഇന്ന് ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്, ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയിന്‍മയര്‍ പ്രസംഗത്തില്‍ പറഞ്ഞു. സ്റെറയിന്‍മയറും ജർമന്‍ പ്രഥമ വനിത എല്‍കെ ബുഡന്‍ബെന്‍ഡറും ബര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ചാള്‍സിനെയും കോണ്‍സോര്‍ട്ട് കാമിലയെയും സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്.  സ്റെറയിന്‍മയറുടെ ബെല്‍വ്യൂ പാലസില്‍ ചാള്‍സിനും കാമിലയ്ക്കും രാജ്യത്തിന്റെ വിരുന്ന് നല്‍കി.

charles-in-germany-3

മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, മുന്‍ പ്രസിഡന്റുമാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പടെ 130 ഓളം അതിഥികള്‍ പങ്കെടുത്ത അത്താഴവിരുന്നും നല്‍കി. വ്യാഴാഴ്ച ജർമന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ രാജാവായി ചാള്‍സ് മാറും.

charles-in-germany-2

മൂന്ന് ദിവസത്തെ പരിപാടിയില്‍ വെള്ളിയാഴ്ച തുറമുഖ നഗരമായ ഹാംബുര്‍ഗും സന്ദര്‍ശിക്കും. രാജകീയ ദമ്പതികളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English Summary : King Charles arrives in Germany for first overseas visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com