ADVERTISEMENT

ബർലിൻ∙ ജർമൻ പാർലമെന്റിനെ (ബുണ്ടെസ്റ്റാഗ്) അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ചാൾസ് മൂന്നാന്റെ ജർമൻ സന്ദർശനം തുടരുകയാണ്.

Read also : ചാള്‍സ് മൂന്നാമന്‍ രാജാവ് ജര്‍മനിയില്‍

യുക്രെയ്നിലെ റഷ്യയുടെ യുദ്ധം യൂറോപ്പിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നു ജർമന്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ചാൾസ് മൂന്നാമൻ പറഞ്ഞു. യൂറോപ്പില്‍ യുദ്ധത്തിന്റെ വിപത്ത് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് 30 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കൂടുതലും ജര്‍മ്മന്‍ ഭാഷയില്‍ സംസാരിച്ച ചാള്‍സ് അടിവരയിട്ടു പറഞ്ഞത്. 

charles-in-german-parliament-4

'യുക്രെയ്നെതിരായ യുദ്ധം നിരവധി നിരപരാധികള്‍ക്കു സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകള്‍ വരുത്തി. യൂറോപ്പിന്റെ സുരക്ഷയും നമ്മുടെ ജനാധിപത്യ മൂല്യങ്ങളും ഭീഷണിയിലാണ്. എന്നാല്‍ ലോകം വെറുതെ നിന്നില്ല. നമ്മുടെ ഐക്യത്തില്‍ നിന്ന് നമുക്ക് ധൈര്യം സംഭരിക്കാം' എന്നും ചാൾസ് മൂന്നാമന്‍ പറഞ്ഞു. വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കിനെയും സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്കിനെയും ചാൾസ് മൂന്നാമൻ കണ്ടു.

charles-in-german-parliament-2

English Summary : King Charles addresses German Parliament in first state visit.

charles-in-german-parliament-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com