ADVERTISEMENT

റോം∙ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാൻ. വത്തിക്കാൻ വക്താവ് മതെയോ ബ്രൂണി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഫ്രാൻസിസ് മാർപാപ്പായുടെ ആരോഗ്യവിവരങ്ങൾ വെളിപ്പെടുത്തിയത്.

Read also : 'യൂറോപ്പില്‍ യുദ്ധത്തിന്റെ വിപത്ത് തിരിച്ചെത്തി'; ജർമൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ചാൾസ് മൂന്നാമൻ

രാത്രിയിൽ നന്നായി ഉറങ്ങിയെന്നും പ്രഭാതഭക്ഷണത്തിനു ശേഷം ഫ്രാൻസിസ് മാർപാപ്പ പത്രങ്ങൾ വായിച്ചെന്നും ബ്രൂണി പറഞ്ഞു. ഉച്ചഭക്ഷണത്തിനു മുൻപ് ഫ്രാൻസിസ് മാര്‍പാപ്പ ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു.

ആശുപത്രിയിൽൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം നിരവധി പ്രാർഥനാ സന്ദേശങ്ങൾ ലഭിച്ചതായും എല്ലാവരോടും നന്ദിപറയുന്നതായും മാർപാപ്പ പറഞ്ഞു. മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തരെല്ല, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ബുധനാഴ്ചയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

English Summary : Pope Francis health improving after antibiotics, says Vatican

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com