ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച ആശുപത്രിവിടും
Mail This Article
റോം ∙ ശ്വാസകോശ അണുബാധയെ തുടർന്ന് രണ്ടു ദിവസമായി റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയെ നാളെ (ശനി) ഡിസ്ചാർജ് ചെയ്യുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനകളുടെ ഫലമറിഞ്ഞതിനുശേഷമാണ് തീരുമാനം.
ഡിസ്ചാർജ് ചെയ്തതിനുശേഷം അദ്ദേഹം സാന്താ മാർത്തയിലെ വസതിയിലേക്ക് മടങ്ങുമെന്ന് വത്തിക്കാൻ പുറത്തിറങ്ങിയ പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പതെന്നെ മുഖ്യ കാർമികത്വം വഹിക്കുമെന്നാണ് കരുതുന്നത്.
Read Also: ഫ്രാൻസിലെ പത്തിലൊന്നും വിദേശത്തു ജനിച്ചവർ
ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് വൈറൽ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നൽകിയിരുന്നത്. ആരോഗ്യത്തിനു കാര്യമായ പുരോഗതിയുണ്ടായെന്നും ഇന്നലെ വൈകുന്നേരം ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ എന്നിവർക്കൊപ്പം ഫ്രാൻസീസ് പാപ്പ പിത്‍സ കഴിച്ചുവെന്നും വത്തിക്കാൻ വക്താവ് മതെയോ ബ്രൂണി പറഞ്ഞു.
ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ വിട്ടുനിന്നാൽ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രിയായിരിക്കും ചടങ്ങുകൾക്ക് മുഖ്യകർമികത്വം വഹിക്കുക.