ബ്രിട്ടനിൽ ട്രെയിൻ യാത്രയ്ക്ക് നൽകേണ്ടത് ഉയർന്ന തുക; ലാഭം വിമാന യാത്രയെന്ന് കണക്കുകൾ
Mail This Article
സോമർസെറ്റ്• ബ്രിട്ടനിൽ ട്രെയിനില്‍ സഞ്ചരിക്കാന്‍ വിമാനയാത്രയെക്കാൾ അധിക തുക നൽകണമെന്നുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. ബോണ്‍മൗത്തില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള യാത്രയ്ക്കു വിമാനയാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ 239% അധിക തുക നൽകണമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ വിമാന നിരക്കു 38 പൗണ്ടാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞ റെയില്‍ നിരക്ക് 127 പൗണ്ടാണെന്ന് 'വിച്ച്? കണ്‍സ്യൂമര്‍ ചാമ്പ്യന്‍' നടത്തിയ റിസര്‍ച്ച് വ്യക്തമാക്കുന്നു. ഏപ്രില്‍ 1 മുതല്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വെട്ടിക്കുറച്ചതോടെ നിരക്കുകളുടെ വ്യത്യാസം കൂടുതലായി മാറും. പാസഞ്ചർ ഡ്യൂട്ടി ഓരോ യാത്രക്കാര്‍ക്കും 13 പൗണ്ടില്‍ നിന്നും 6.50 പൗണ്ടായാണു കുറയ്ക്കുന്നത്.
Read Also: ജർമനിയിൽ ടൂറിസം, കേറ്ററിങ് മേഖലയില്‍ ഒഴിവുകളേറെ; വിദേശ തൊഴിലാളികള്‍ക്കുള്ള വീസ ലളിതമാക്കിയേക്കും
സർക്കാരിന്റെ പ്രോത്സാഹനത്തോടെ നിരക്കു കുറഞ്ഞ വിമാനങ്ങള്‍ കൂടുന്നത് ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷനും കാലാവസ്ഥാ വ്യതിയാനവും വര്‍ധിപ്പിക്കുന്നുവെന്നു 'വിച്ച്? കണ്‍സ്യൂമര്‍ ചാമ്പ്യന്‍' വ്യക്തമാക്കുന്നു. എന്തായാലും നിലവില്‍ ട്രെയിന്‍ യാത്രയേക്കാള്‍ ലാഭകരമായ വിമാന സര്‍വീസുകൾ ലഭ്യമാണെന്നതു ഞെട്ടിക്കുന്ന വിഷയമാണ്. ഈസ്റ്റര്‍ അവധിക്കാലത്ത് യുകെയിലെ പത്ത് ട്രെയിന്‍ റൂട്ടുകളിലെ ട്രെയിന്‍, വിമാന നിരക്കുകളാണ് 'വിച്ച്' വിദഗ്ധര്‍ പരിശോധിച്ചത്. എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി കുറച്ച സര്‍ക്കാര്‍ നടപടി വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ട്രെയിന്‍ ഉപയോഗത്തേക്കാള്‍ ലാഭകരമായ വിമാന യാത്രകള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ക്ക് പ്രോത്സാഹനമാകും.