അയർലൻഡിൽ സമാധാന കമ്മിഷണറായി മലയാളി വനിത
Mail This Article
×
ഡബ്ലിൻ∙ അയർലൻഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയുടെയും സമീപകൗണ്ടികളുടെയും സമാധാന കമ്മിഷണറായി മലയാളിയായ എൽസ അലക്സ് നിയമിതയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഇൗ സ്ഥാനത്ത് എത്തുന്നത്. നിയമകാര്യ മന്ത്രി സൈമൺ ഹാരിസാണ് എൽസയുടെ നിയമനം പ്രഖ്യാപിച്ചത്.
അയർലൻഡിലെ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ എൽസ, മുല്ലിങ്ങർ ബാഡ്മിന്റൺ ക്ളബ് ട്രഷറർ, മുല്ലിങ്ങർ സെന്റ് സ്റ്റീഫൻസ് ഇടവക ഹെഡ് ടീച്ചർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുന്നു.
ഒന്നര പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം അയർലൻഡിൽ താമസിക്കുന്ന എൽസ തിരുവല്ല തച്ചേടത്ത് കുടുബാംഗമാണ്. ഫാ. നൈനാൻ കുര്യാക്കോസാണ് ഭർത്താവ്. മക്കൾ: കുരുവിള (എം ഫിസിയോ, ലീഡ്സ് ബ്രാഡ്ഫോർഡ്), ആൻ, അലക്സാണ്ടർ ( വിദ്യാർഥികൾ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.