ADVERTISEMENT

ലണ്ടൻ ∙ ഇന്നു നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ധൻകറും ഭാര്യ സുധേഷ് ധൻകറും ഇതിനായി ഇന്നലെ ലണ്ടനിലെത്തി.

Read also : ചാൾസ് രാജാവിന്റെ കിരീടധാരണം; മലയാളി പ്രഭു നടരാജനും സന്നദ്ധ പ്രവർത്തകർക്കുള്ള അവാർഡ്

ഊഷ്മള സ്വീകരണം ലഭിച്ച ജഗദീപ് ധൻകർ കോമൺവെൽത്ത് നേതാക്കളുടെ യോഗത്തിൽവച്ച് ചാൾസുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രത്തലവന്മാക്കായി ബർക്കിങ്ങാം പാലസിൽ നടത്തിയ വിരുന്നിലും ഉപരാഷ്ട്രപതി പങ്കെടുത്തു. 

 

അമേരിക്കയിൽനിന്നും പ്രസിഡന്റ് ജോ ബൈഡനു പകരം ഭാര്യ ജിൽ ബൈഡനാണ് കിരീടധാരണത്തിൽ പങ്കെടുക്കാൻ എത്തുന്നത്. മിക്കവാറും എല്ലാ കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നും പ്രസിഡന്റോ പ്രധാനമന്ത്രിമാരോ ചടങ്ങിനായി എത്തിയിട്ടുണ്ട്. ഡെന്മാർക്ക്, നെതർലൻസ്, ബൽജിയം, സ്വീഡൻ, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തും. 

 

രണ്ടായിരം പേർക്കുമാത്രമാണ് വെസ്റ്റ്മിനിസ്റ്റർ ആബിയിലെ ചടങ്ങുകൾ നേരിട്ടു കാണാൻ അവസരമുള്ളത്. ഇതിൽ എണ്ണൂറ്റി അമ്പതോളം പേർ വിവിധ ചാരിറ്റികൾ ഉൾപ്പടെയുള്ള പൊതുജനങ്ങളുടെ പ്രതിനിധികളാണ്. രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ ആയിരത്തോളം വിദേശ പ്രതിനിധികൾ ഉണ്ടാകും. മറ്റുള്ളവർ രാജകുടുംബാംഗങ്ങളും പാർലമെന്റ് അംഗങ്ങളും. 

 

ഇതര ക്രിസ്ത്യൻ സമുദായങ്ങൾ, മുസ്‍ലിം, ഹിന്ദു, സിഖ്, ജൂത മതവിഭാഗങ്ങളുടെ ആത്മീയ നേതാക്കളെയും ചടങ്ങിനായി നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. 

English Summary : Vice President Jagdeep Dhankhar represents India in the coronation of King Charles III

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com