ADVERTISEMENT

ലിങ്കൺഷെയർ ∙ ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ കൂടുതൽ മലയാളികളുടെ സാന്നിധ്യം. മേയ് 4 ന് നടന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർഥിയെ ഒറ്റ വോട്ടിനാണ് മലയാളിയായ വനിത ഡോക്ടർ പരാജയപ്പെടുത്തിയത്. ലിങ്കൺഷെയറിലെ ബോസ്റ്റൺ ബോറോ കൗൺസിലിലെ ട്രിനിറ്റി വാർഡിൽ നിന്ന് മത്സരിച്ച എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മലയാളി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ജ്യോതി അരയമ്പത്ത് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പിന് വേണ്ടിയാണ് ഡോ.ജ്യോതി  മത്സരിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർഥിയായിരുന്ന ജെന്നിഫർ ഇവോൺ സ്റ്റീവൻസാണ് പരാജയപ്പെട്ടത്.

jyothi

കണ്ണൂർ സ്വദേശിനിയാണ് ഡോ.ജ്യോതി. പയ്യന്നൂരിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിനും പഠിച്ചു. പിന്നീട് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തുടർ വിദ്യാഭ്യാസം നേടി. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് യുകെയുടെ സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമാണ് ഡോ. ജ്യോതി. ലിങ്കൺഷെയറിലെ ബോസ്റ്റണിലാണ് താമസിക്കുന്നത്.

ബോസ്റ്റൺ ബോറോ കൗൺസിലിലെ 15 വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 കൗൺസിലർമാരിൽ പകുതിയും നേരത്തെ കൺസർവേറ്റീവ് പാർട്ടി പ്രതിനിധികൾ ആയിരുന്നു. എന്നാൽ ഇത്തവണ അവർ കേവലം 5 സീറ്റുകളിൽ ഒതുങ്ങി. അതേസമയം, പുതിയതായി രൂപം കൊണ്ട ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് 18 കൗൺസിലർമാരെ വിജയിപ്പിച്ചു. 24 പേരാണ് മത്സരിച്ചത്.

അതിലൊരാരാളാണ് ഡോ. ജ്യോതി. ജ്യോതിക്ക് ഒപ്പം ഒരേ പാനലിൽ മത്സരിച്ച എമ്മ ജയിനിയും വിജയിച്ചു. എമ്മക്ക് 460 വോട്ടുകളും ജ്യോതിക്ക് 381 വോട്ടും ലഭിച്ചു. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികൾക്ക് 380, 340 വോട്ടുകൾ വീതമേ നേടാൻ കഴിഞ്ഞുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com