കാന്‍: പാം ദെ ഓര്‍ പുരസ്കാരം നേടി അനാട്ടമി ഓഫ് എ ഫോള്‍
Mail This Article
×
കാന്‍∙ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ദെ ഓര്‍ പുരസ്കാരത്തിന് "അനാട്ടമി ഓഫ് എ ഫോള്‍' തെരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ചുകാരി ജസ്ററീന്‍ ത്രിയെ സംവിധാനം ചെയ്ത ചിത്രമാണിത്. പാം ദോര്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ത്രിയെ. മാര്‍ട്ടിന്‍ എമിസിന്റെ നോവല്‍ ആധാരമാക്കി ജൊനാഥന്‍ ഗ്ളേസര്‍ സംവിധാനം ചെയ്ത "സോണ്‍ ഓഫ് ഇന്ററസ്ററി'നാണ് ഗ്രാന്‍ഡ്പ്രീ പുരസ്കാരം. 'ല പാഷന്‍ ദു ദോദ ബുഫ, ദ് പോട്ടോഫോ' ഒരുക്കിയ ട്രാന്‍ അന്‍ ഹൊങ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. അകി കൗറിസ്മാക്കിയുടെ 'ഫോളന്‍ ലീവ്സ്' ജൂറി പുരസ്കാരം നേടി. മികച്ച നടി: മെര്‍വെ ദിസ്ദാര്‍ ( ചിത്രം: എബൗട്ട് ൈ്രഡ ഗ്രാസസ്), മികച്ച നടന്‍: കോജി യകുഷോ (പേഫിക്റ്റ് ഡേയ്സ്), തിരക്കഥാകൃത്ത്: യുജി സകാമൊട്ടോ (മോണ്‍സ്ററര്‍).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.