ADVERTISEMENT

ഹെൽസിങ്കി∙ സ്വന്തം വീടിന്റെ വേലിക്കകത്തു മാത്രം ജീവിതം സുഖപ്രദമാക്കാനുള്ള തത്രപ്പാടിൽ ഭൂമിയെ ബോധപൂർവം വിസ്മരിക്കുന്ന മനുഷ്യരിൽ നിന്നും വ്യത്യസ്തയാവുകയാണ് ഫിൻലൻഡിലെ എട്ടുവയസുകാരി മലയാളി പെൺകുട്ടി. ഇത് ആരാധ്യ. തിരുവനന്തപുരം സ്വദേശി ശീതളയുടെയും ,സൂരജിന്റെയും മകൾ.  

വീട്ടിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യങ്ങൾ ശേഖരിക്കാൻ ആരാധ്യ ഇറങ്ങിതിരിച്ചത് മുതിർന്നവരെ പോലും അതിശിയിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ ഫിൻലൻഡിലെ മലയാളി സമൂഹം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രകൃതി സ്നേഹത്തിന്‍റെ മാതൃകയാണ് ഈ കൊച്ചു പെൺകുട്ടി. 

aradhya-3

 മാലിന്യശേഖരണത്തിന് ഇറങ്ങുന്ന ആരാധ്യയുടെ കൂടെ ലിയോയെന്ന നായ്ക്കുട്ടിയുമുണ്ടാകും. ഇരുവരുടെയും ഈ പ്രവൃത്തി ആളുകൾക്ക് വിസ്മയ കാഴ്ച്ചയാണ് ആദ്യം സമ്മാനിച്ചത്. വീടിന്റെ ഇടവഴികൾ, സമീപത്തെ ഷോപ്പിംഗ് മാൾ, സ്കൂൾ, പള്ളി എന്നിവയുടെ പരിസരങ്ങളെല്ലാം ഈ കൊച്ചുമിടുക്കി വൃത്തിയാക്കി.  പ്ലാസ്റ്റിക്,പേപ്പർ ,സിഗരറ്റ് കുറ്റികൾ എന്നിവയാണ് ആരാധ്യ ശേഖരിക്കുന്നത്.  കൊച്ചുകുട്ടികളിൽ മാലിന്യ സംസ്കരണത്തിന്റെ ബാലപാഠങ്ങൾ നഴ്സറി തലത്തിൽ മുതൽ പരിശീലിപ്പിക്കുന്നതിൽ  ഫിൻലൻഡിന്‍റെ മാതൃക ലോകപ്രശസ്തമാണ്. മാലിന്യസംസ്കരണം സംസ്കാരത്തിന്റെ ഭാഗമാക്കിയ ജനതയ്ക്കു മുന്നിലാണ് ആരാധ്യയുടെ മനോഹര പ്രവൃത്തി.  

aradhya-

വ്യക്തിജീവിതത്തിൽ മാത്രമല്ല  സാമൂഹിക ജീവിതത്തിലും പരിസ്ഥിതി സ്നേഹത്തിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവണം. ലോകം മുഴുവനും എന്റേതുകൂടിയാണെന്ന അവബോധമാണ് അതിന് കരുത്ത് പകരുന്നത്. ആരാധ്യയെ പോലെയുള്ള കൊച്ചുമിടുക്കികളിലാണ് ഭാവിയുടെ പ്രതീക്ഷ. 

aradhya-2

English Summary : Aradaya's story from Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com