ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച നിരവധി പൈലറ്റുമാരാണ് ചൈനയിൽ ഇപ്പോൾ വിദഗ്ധ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിനെതിര അതിശക്തമായ നിലപാട് സ്വീകരിക്കണമെന്ന്  ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റേറാറിയസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Read Also: രഹസ്യരേഖ നീക്കം ചെയ്യൽ; ട്രംപിനെതിരെയുള്ള കുറ്റപത്രത്തെ അപലപിച്ച് ഡിസാന്റിസ്...

വ്യോമസേനയിൽ നിന്നും വിരമിച്ച പൈലറ്റുമാർ ചൈനയിൽ സേവനം ചെയ്യുന്നത്  അവസാനിപ്പിക്കണമെന്ന് ബോറിസ് പിസ്റേറാറിയസ് പറഞ്ഞു. ജര്‍മന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഇവര്‍ ചൈനീസ് അധികൃതര്‍ക്കു കൈമാറുമെന്ന ആശങ്കയാണ് പിസ്റേറാറിയസിന്റെ മുന്നറിയിപ്പിനു പിന്നില്‍.

ചൈനയില്‍ സ്വകാര്യ ട്രെയ്നിങ് കരാറുകള്‍ സ്വീകരിച്ചാണ് ജര്‍മനിയുടെ മുന്‍ വൈമാനികര്‍ അങ്ങോട്ടു പോകുന്നത്. ഇതു നിര്‍ത്തണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് പിസ്റേറാറിയസ്. സിംഗപ്പൂരില്‍ ഉന്നതതല പ്രതിരോധ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുമായി ഗണ്യമായ തോതില്‍ സാമ്പത്തിക സഹകരണം ജര്‍മനിക്കുണ്ട്. തന്ത്രപരമായ സഹകരണം വേറെ. ഇതെല്ലാം പുനപ്പരിശോധിക്കണമെന്ന യുഎസിന്റെ നിര്‍ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ജര്‍മന്‍ പ്രതിരോധ മന്ത്രിയുടെ ആവശ്യം വിലയിരുത്തപ്പെടുന്നത്.

English Summary: Germany fears ex-pilots will leak secrets to China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com