ജീവനക്കാരുടെ 15 ദിവസ പണിമുടക്ക് ആരംഭിച്ചു; യുകെയിൽ ഡ്രൈവിങ് ലൈസന്‍സുകൾ വൈകും
Mail This Article
സ്വാൻസിയ∙ ശമ്പള വർധന ആവശ്യപ്പെട്ട് യുകെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസിയുടെ സ്വാൻസിയയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച പണിമുടക്ക് മൂലം ഡ്രൈവിങ് ലൈസൻസുകൾ ഉൾപ്പടെയുള്ള രേഖകൾ വൈകും. പിസിഎസ് യൂണിയന്റെ നേതൃത്വത്തിലാണ് ശമ്പളം, പെൻഷൻ വ്യവസ്ഥകള്‍ എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളിലെ പരിഷ്കരണം ആവശ്യപ്പെട്ട് 15 ദിവസ പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്.
Read also : സുരക്ഷാ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പള വാഗ്ദാനം; ഹീത്രൂ വിമാനത്താവളത്തിലെ ആദ്യ രണ്ട് ദിവസ പണിമുടക്ക് പിൻവലിച്ചു
വാഹനമോടിക്കുന്നവര്‍ക്ക് ലൈസൻസ്, വാഹന നികുതി ഓർമപ്പെടുത്തലുകള്‍ ഉൾപ്പടെയുള്ളവ ലഭിക്കുന്നതിന് കാലതാമസം നേരിട്ടേക്കാമെന്ന് ഡിവിഎല്‍എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണിമുടക്ക് മൂലം പ്രിന്റിങ് ജോലികളാണ് പൂർണമായും തടസ്സപ്പെട്ടിരിക്കുന്നത്. മോശം ശമ്പളവും ജീവിതച്ചെലവ് പ്രതിസന്ധിയും മൂലം ജീവനക്കാർക്ക് പണിമുടക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പിസിഎസ് യൂണിയന്‍ പറഞ്ഞു. 10% ശമ്പള വര്‍ധനവാണ് പണിമുടക്ക് നടത്തുന്നവർ ആവശ്യപ്പെടുന്നത്. 12 വര്‍ഷമായി ശമ്പള വർധന ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
Content Summary : Workers at UKs Driver and Vehicle Licensing Agency to Strike for 15 Days Union