ADVERTISEMENT

സൂറിക്∙ സ്വിറ്റ്സർലൻഡിലെ ഏറ്റവും വിലകൂടിയ വീട് ഇന്ത്യൻ ദമ്പതികൾക്ക് സ്വന്തം. ലോകത്തെ ഏറ്റവും മുടക്കുമുതലുള്ള ആദ്യ10 ഭവനങ്ങളിലും ലിസ്റ്റ് ചെയ്യുന്ന "വില്ല വാറി" യുടെ വിലാസം ഓസ്‌വാൾ ഗ്രുപ്പ് ഗ്ലോബലിന്റെ ഉടമകളായ പങ്കജ് ആൻഡ് രാധിക ഓസ്‌വാളിന്റെ പേരിലാണ്. ജെനീവ തടാകക്കരയിലെ ഗിംഗിൻസിലുള്ള കൊട്ടാര സദൃശ്യമായ വീടിന്റെ മതിപ്പ് വില 200 മില്യൻ ഡോളറിന്(1649 കോടി രൂപ) മുകളിലെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

ഗ്രീക്ക് ധനാഢ്യൻ അരിസ്റ്റോട്ടിൽ ഓനാസിസിന്റെ ചെറുമകൾ അഥിന ഓനാസിസിൽ നിന്നാണ് 2018 ൽ ഓസ്‌വാൾ ദമ്പതികൾ 23 മില്യൻ സ്വിസ്സ് ഫ്രാങ്കിന് വില്ല വാങ്ങിയത്. 35000 ചതുരശ്ര മീറ്റർ പ്രദേശത്തു സ്ഥിതി ചെയ്യുന്ന വില്ലയുടെ അന്നത്തെ പേര് മാറ്റി "വില്ല വാറി" എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഏതാണ്ട് അഞ്ചു വർഷം നീണ്ട നവീകരണ നിർമ്മിതിയിൽ വില്ലയുടെ മൂല്ല്യം 200 മില്യൺ ഡോളർ കടന്നു. പ്രശസ്‌ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വൈക്സിനായിരുന്നു ചുമതല. ജനീവ തടാകവും, ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതവും ഇവിടെ നിന്നും കാണാം. 

ഓസ്‌വാൾ ഗ്രുപ്പ് ഗ്ലോബലിന് പെട്രോകെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, വളം, ഖനനം തുടങ്ങിയ മേഖലകളിൽ  മൂന്ന് ബില്യൺ ഡോളറിന്റെ മൂലധനമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പങ്കജ് ആൻഡ് രാധിക ഓസ്‌വാൾ ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. വസുന്ധരയും റിഥിയും. "വില്ല വാറി" എന്ന പേര് വരുന്നതും ഇവരിൽ നിന്നാണ്. 

English Summary: Indo-Swiss billionaire couple buys one-of world's most expensive houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com