ADVERTISEMENT

ലണ്ടൻ∙ ചാൾസ് മൂന്നാമൻ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതി പട്ടികയിൽ ഒരു യുകെ മലയാളി വനിത കൂടി ഉൾപ്പെട്ടു.

 

തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയിസി ജോണിനാണ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) ബഹുമതി ലഭിച്ചത്‌. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്‌സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയായ എഡ്‌ടെക് ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്ക് ഇവരെ ഇംഗ്ലണ്ട് വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുണ്ട്.

thrissur-native-joicey-john-awarded-order-of-the-british-empire

 

സ്‌കൂള്‍ റീ ഇമാജിന്‍ഡ് എക്‌സ്‌പേര്‍ട്ട് പാനലിലേക്ക് വെയില്‍സ് സര്‍ക്കാര്‍ ഇവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുമുണ്ട്. വിദ്യാഭ്യാസം, ടെക്‌നോളജി, ബാങ്കിംഗ്, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ്‌സിക്ക് സിംഗപ്പൂര്‍, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളിലായി രണ്ട് ദശാബ്ദക്കാലത്തിലേറെ പ്രവൃത്തി പരിചയമുണ്ട്.

 

ഇന്‍വേനിയോ കണ്‍സള്‍ട്ടിങ് ഡയറക്ടറായ ചമ്പക്കുളം സ്വദേശി ടോണി തോമസ് ആണ് ഭര്‍ത്താവ്. മക്കൾ: അമേലിയ, ഏലനോര്‍. വിവിധ മേഖലകളിലുള്ള 1171 പേർക്കാണ് ബഹുമതികൾ ലഭിച്ചത്. ഇതിൽ നാൽപ്പതോളം ആളുകൾ ഇന്ത്യൻ വംശജരാണ്. ഇന്ത്യൻ വംശജരിൽ രണ്ട് പേർ മലയാളികളും.

English Summary: Thrissur native Joicey John awarded Order of the British Empire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com