ADVERTISEMENT

യൂറോപ്പ്∙ പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 3–ാം സമ്മേളനവും എൻആർകെ ഫോറം ഉദ്ഘാടനവും ജൂൺ 30–ാം തീയതി വൈകിട്ട് 3pm(UK Time), 4pm (German Time), 7.30 pm(Indian Time), 6pm(UAE Time)ന് വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.

എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും, അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.

രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ജൂൺ 30ന് നടക്കുന്ന സമ്മേളനത്തിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്സിൽ നിന്നുള്ള പ്രതിനിധികളാണു പങ്കെടുക്കുന്നത്. നോർക്ക ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും സംശയങ്ങൾ ചോദിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വേൾഡ് മലയാളി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന NRK ഫോറത്തിന്റെ ഉദ്ഘാടനവും തഥവസരത്തിൽ നടക്കുന്നതാണ്.

എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ സ്വാഗതം ചെയ്യുന്നു.

ജോളി എം. പടയാട്ടിൽ പ്രസിഡന്റ് –04915753181523

ജോളി തടത്തിൽ ചെയർമാൻ – 0491714426264

ബാബു തോട്ടപ്പിള്ളി ജന. സെക്രട്ടറി – 0447577834

ഷൈബു ജോസഫ് ട്രഷറർ

അബ്ദുൾ ഹാക്കിം (President WMC-NRK Forum)

English Summary:  Artistic and cultural venue of WMC Europe region and inauguration of NRK forum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com