ADVERTISEMENT

ആംസ്റ്റർഡാം∙  അഭയാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസം നെതര്‍ലഡ് സര്‍ക്കാരിന്റെ പതനത്തിനു  കാരണമായി. അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി മാര്‍ക്ക് റട്ടിന്റെ നിലപാടാണ് പ്രശ്നമായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ അദ്ദേഹത്തിന്റെ നിര്‍ദേശത്തെ ഭരണമുന്നണിയിലുള്ള മറ്റു രണ്ട് പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു.

Read also: ബേസിൽ ചിത്രത്തിൽ സഞ്ജു അതിഥി വേഷത്തിലോ? അഭ്യൂഹങ്ങൾ ശക്തം...

നാല് പാര്‍ട്ടികളാണ് നെതര്‍ലന്‍ഡ്സിലെ ഭരണ മുന്നണിയിലുണ്ടായിരുന്നത്. അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ മന്ത്രിസഭ രാജിവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥിയകളായ കുട്ടികളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ഇവരുടെ രക്ഷിതാക്കള്‍ക്ക് രാജ്യത്തേക്ക് വരാന്‍ രണ്ട് വര്‍ഷം കാത്തിരക്കണമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ചിരുന്നു. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാതെ തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. അതുവരെ മാര്‍ക്ക റട്ട് കാവല്‍ പ്രധാനമന്ത്രിയായി തുടരും.

 

English Summary: Mark Rutte: Dutch coalition government collapses in migration row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com