വിദ്യാർഥി വിസയില്‍ ആശ്രിതരെ കൂടെ കൂട്ടൽ യുകെയിൽ 2024 ജനുവരി വരെ മാത്രം
Mail This Article
ലണ്ടൻ∙ വിദേശത്ത് നിന്നും യുകെയിൽ പഠിക്കാൻ എത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിന് ഉള്ള വിലക്ക് അടുത്ത വർഷം ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. 2024 ജനുവരിക്ക് മുന്‍പായി സെപ്റ്റംബര്‍, നവംബര്‍ ഇന്‍ടേക്കുകളില്‍ വിദ്യാര്‍ത്ഥികളായി യുകെയില്‍ പഠിക്കാൻ എത്തുന്നവർക്ക് ആശ്രിതരെ കൊണ്ടുവരാൻ കഴിയും. അതിനാല്‍ ജനുവരിക്ക് മുന്‍പ് ആശ്രിതരെ യുകെയിൽ എത്തിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ അഡ്മിഷൻ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്.
2024 ജനുവരി മുതല്‍ വിദേശ പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ നോണ്‍ റിസേര്‍ച്ച് കോഴ്‌സുകള്‍ക്ക് ചേര്‍ന്നാല്‍ ഇവരുടെ സ്റ്റഡി വിസയില്‍ പങ്കാളിയെയോ മറ്റ് ആശ്രിതരെയോ യുകെയില്‍ എത്തിക്കാന്‍ സാധിക്കില്ല. യുകെയിലേക്ക് കുടിയേറുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കാനാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം ആശ്രിത വിസ അനുവദിച്ചത് റെക്കോര്‍ഡില്‍ എത്തിയിരുന്നു. 1,36,000 വിസകളാണ് ഈ വിധത്തില്‍ നല്‍കിയത്. 2019ന് മുന്‍പുള്ള കണക്കുകളേക്കാള്‍ എട്ടിരട്ടി അധികമാണ് ഇത്.
English Summary: Accompanying dependents on student visas in the UK only until January 2024