ADVERTISEMENT

ലണ്ടൻ∙ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണ ആഘോഷം ശനിയാഴ്ച്ച, ജൂലൈ 29-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ ആഘോഷിക്കും. 

ramayana-masacharanam-03

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. മലയാളം കലണ്ടര്‍ പ്രകാരം ഇത്തവണ ജൂലൈ 17 തിങ്കളാഴ്ചയാണ് കർക്കടകം ഒന്ന്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ / നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ' നടത്തുന്നതും കർക്കടകത്തിലാണ്. പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. 

ramayana-masacharanam-05

 

ramayana-masacharanam-04

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ വാല്മീകി മഹർഷി രചിച്ച രാമായണം. ധാർമ്മിക മൂല്യങ്ങളെ മുറുക്കെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനെപോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകീ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പാരായണം (വായന) ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ കർക്കടകം രാമായണ മാസം എന്നും അറിയപ്പെടുന്നു. മറ്റെല്ലാ ഹൈന്ദവാചാരങ്ങളിലുമെന്ന പോലെ സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തനായി ഇരുന്ന് രാമായണ പാരായണം ചെയ്യാവുന്നതാണ്. 

ramayana-masacharanam-02

 

രാമായണ മാസാചരണം സമുചിതമായി ആഘോഷിക്കാൻ ലണ്ടൻ ഹിന്ദു ഐക്യവേദിയും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ശനിയാഴ്ച്ച, ജൂലൈ 29-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ വിവിധയിനം പരിപാടികളോടെ ആചരിക്കും. രാമായണ പാരായണം - ശ്രീ സദാനന്ദൻ ദിവാകരൻ, ഭജന (LHA), ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ. 

  

ramayana-masacharanam-01

ഈ വർഷത്തെ രാമായണ മാസാചരണ ആഘോഷങ്ങളിലേക്ക് എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടൻ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തിൽ സ്വാഗതം ചെയ്ത് കൊള്ളുന്നു. 

 

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി : Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, and Geetha Hari: ‪07789776536‬. 

 

NB : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ പുതിയ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് ജൂലൈ 29 ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. പ്രവർത്തക സമിതിയിൽ അംഗമാകാൻ താൽപ്പര്യമുള്ളവർ മുകളിൽ കൊടുത്തിട്ടുള്ള നമ്പറുകളിൽ ജൂലൈ 25 ന് മുൻപായി ബന്ധപ്പെടേണ്ടതാണ്. 

  

Event will be conducted in line with government and public health guidance. 

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU 

Email: info@londonhinduaikyavedi.org 

Facebook: https://www.facebook.com/londonhinduaikyavedi.org 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com