ADVERTISEMENT

ലണ്ടൻ∙ യുകെയിലെ കുടിയേറ്റ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനാൽ ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, ടിമോര്‍-ലെസ്റ്റെ, വനൗത് തുടങ്ങിയ അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ‌ീസ നല്‍കുന്നതില്‍ നിയന്ത്രണം. കുടിയേറ്റം, അതിര്‍ത്തി സുരക്ഷാ കാരണങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഇവിടങ്ങളിൽ നിന്നുള്ള സന്ദര്‍ശകരുടെ വീസയും നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുമായുള്ള യുകെയുടെ ബന്ധം വഷളായതായി കരുതേണ്ടതില്ലായെന്ന് ഹോം സെക്രട്ടറി സുവല്ല ബ്രോവർമാൻ പറഞ്ഞു.

Read also: 'ഹലോ അബുദാബി പൊലീസാണ്', തട്ടിപ്പിന് പുതിയ തന്ത്രങ്ങൾ; ഷാർജയിൽ മലയാളി യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്...

നമീബിയ, ഹോണ്ടുറാസ്  എന്നിവിടങ്ങളിൽ നിന്ന് സന്ദർശക വീസയിൽ യുകെയിലെത്തി അഭയാര്‍ത്ഥികളായി മാറി സ്ഥിര താമസം ആകുന്ന പ്രവണതയും വർധിക്കുന്നുണ്ട്. മറ്റിടങ്ങളിൽ നിന്ന് രാജ്യ സുരക്ഷക്ക് തന്നെ പ്രശ്നം സൃഷ്ടിക്കുന്ന ചിലരും തട്ടിപ്പുകാരും പൗരത്വം നേടി യുകെയിൽ പ്രവേശിച്ചിട്ടുണ്ട്. അതിനാലാണ് ഇപ്പോൾ അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.

English Summary: Abuse of immigration laws; UK controls visas for five Commonwealth countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com