ADVERTISEMENT

സോമർസെറ്റ്∙ ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന  കൺസർവേറ്റീവ് പാർട്ടിക്ക്  ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകൾ നഷ്ടമായി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അക്സ്ബ്രിഡ്ജ് സീറ്റ് മാത്രമാണ് ടോറികൾക്ക് നിലനിർത്താൻ കഴിഞ്ഞത്. അക്സ്ബ്രിഡ്ജില്‍ ലേബർ പാർട്ടി വോട്ട് നിലയിൽ മുൻപ് ഉള്ളതിനേക്കാൾ കാര്യമായ മുന്നേറ്റം നടത്തിയെങ്കിലും 495 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിൽ കൺസർവേറ്റീവ് പാർട്ടി വിജയിച്ചു. സ്റ്റീവ് ടക്കവലാണ് ലേബർ സ്ഥാനാർത്ഥി ഡാന്നി ബീൽസിനെ പരാജയപ്പെടുത്തിയത്. 

Read also: 'ഹലോ അബുദാബി പൊലീസാണ്', തട്ടിപ്പിന് പുതിയ തന്ത്രങ്ങൾ; ഷാർജയിൽ മലയാളി യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്...

സോമർസെറ്റിലെ സോമര്‍ടണ്‍ ആന്‍ഡ് ഫ്രോമിൽ ലിബറൽ ഡെമോക്രാറ്റിക്ക് 11008 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ടോറികളെ അട്ടിമറിച്ചത്. സാറ ജോഹാന്നെ ഡൈക്കാണ് വിജയി.  ഫായെ പർബ്രിക്ക്, നീൽ ഗിൽഡ് എന്നിവരായിരുന്നു യഥാക്രമം ടോറി, ലേബർ സ്ഥാനാർത്ഥികൾ. സെല്‍ബി ആന്‍ഡ് എയ്നസ്റ്റിൽ ലേബർ പാർട്ടി സ്ഥാനാർഥി കൺസർവേറ്റീവ് പാർട്ടിയെ 4161 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അട്ടിമറിച്ചത്. കേവലം 25 വയസ് മാത്രം പ്രായമുള്ള ലേബർ പാർട്ടിയുടെ കെയർ മാതർ ആണ് വിജയിച്ചത്. ടോറി സ്ഥാനാർത്ഥി ക്ലെയർ ഹോംസായിരുന്നു.

 

ലണ്ടൻ മേയർ സാദിഖ് ഖാന്റെ നേതൃത്വത്തിൽ അൾട്രാ ലോ എമിഷൻസ് സോൺ  വിപുലീകരിക്കാൻ പദ്ധതിയിട്ടതിലുള്ള പ്രാദേശിക രോഷമാണ് അക്സ് ബ്രിഡ്ജിലെ ലേബർ പാർട്ടിയുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചത്. അക്സ് ബ്രിഡ്ജ് കൂടി പരാജയപ്പെട്ടിരുന്നേൽ ഋഷി സുനകിന്റെ നില പരുങ്ങലാകുമായിരുന്നു. എങ്കിലും മറ്റ് രണ്ടിടങ്ങളിലെ പരാജയവും അക്സ് ബ്രിഡ്ജിലെ നേരിയ ഭൂരിപക്ഷവും ഋഷി സുനകിന് ടോറികൾക്കിടയിൽ പ്രതിസന്ധി ഉണ്ടാക്കും.

 

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സമ്പൂർണ്ണ വിജയം നേടാൻ കഴിഞ്ഞില്ലങ്കിലും ലേബർ പാർട്ടി ക്യാംപ് ആവേശത്തിലാണ്. ടോറികൾക്ക് ശക്തമായ പ്രഹരം നൽകാൻ കഴിഞ്ഞുവെന്നാണ് ലേബർ പാർട്ടി കരുതുന്നത്. ഒരു രാത്രികൊണ്ട് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന 55 വർഷത്തെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന പേര് ദോഷത്തിൽ നിന്ന് ഋഷി സുനക് ഒഴിവാക്കപ്പെട്ടുവെന്ന് മാത്രമാണ് ടോറികളുടെ ആശ്വാസം.

English Summary: British by-election results: Conservative party lost two seats

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com