ADVERTISEMENT

റോം ∙ ഇറ്റലിയിലെ തൊഴിലാളി സംഘടനകളിൽ ഒന്നായ അലിക് ഇറ്റലിയുടെ ഓണാഘോഷത്തോടെനുബന്ധിച്ചു നടക്കുന്ന മെമ്പർഷിപ്പ് ക്യാംപെയ്ൻ ആരംഭിച്ചു. അലിക് മുൻ പ്രസിഡന്റ്‌  ജെയിംസ് മാവേലിക്കു  അലിക് പ്രസിഡന്റ്‌ ബെന്നി വെട്ടിയാടൻ ആദ്യ മെമ്പർഷിപ്പ് നൽകി  ഉദ്ഘാടനം ചെയ്തു. 

ഇറ്റലിയിലെ  ഏറ്റവും വലിയ ഓണാഘോഷം മലയാളികളുടെ സഹകരണത്തോടെ  ഈ വർഷവും  കേരള തനിമയാർന്ന ദൃശ്യ വിസ്മയത്തോടെ അതിഗംഭീരമായി റോമിൽ ആഘോഷിക്കും എന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞും. എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളെയും  സ്നേഹത്തോടെ അലിക് കമ്മിറ്റി ക്ഷണിക്കുകയും ചെയ്തു. അലിക് സെക്രട്ടറി  ടെൻസ് ജോസ്, ട്രഷറർ  മനു മോഹനൻ,  ജോർജ് റപ്പായി,  ജീസ്മോൻ ജോസ് എന്നിവർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com