ADVERTISEMENT

ലണ്ടൺ∙ മുൻ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐസിസി യുകെ ലണ്ടനിൽ അനുശോചന സമ്മേളനവും പുഷ്പാർച്ചനയും നടത്തി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. ഒഐസിസി യുകെ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ. കെ. മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ സുജു ഡാനിയേൽ, അപ്പാ ഗഫൂർ, അൽസർ അലി, ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോർജ്, ട്രഷറർ ജവഹർ ലാൽ, ഹൗൻസ്ലൊവ്‌ റീജൻ പ്രസിഡന്റ് ബാബു പൊറിഞ്ചു, സറെ റീജൻ പ്രസിഡന്റ് വിത്സൺ ജോർജ് , വൈസ് പ്രസിഡന്റ് അനൂപ് ശശി, സെകട്ടറി സാബു ജോർജ് എന്നിവർ പ്രസംഗിച്ചു.

 

ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ ഒരിക്കലും കാണാൻ ആകുമായിരുന്നില്ലെന്നും കെ. കെ. മോഹൻദാസ് അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ കഴിയുകയെന്നത് ഉമ്മൻ ചാണ്ടിക്ക് മാത്രം സാധ്യമായ കാര്യമാണെന്ന് ബേബികുട്ടി ജോർജ് പറഞ്ഞു. 

Read also: മൂന്ന് മക്കളെ വെടിവച്ച് കൊന്ന് അമ്മ ജീവനൊടുക്കി; ക്രൂരകൃത്യത്തിൽ ഞെട്ടി ഒക്‌ലഹോമ


കക്ഷിരാഷ്ട്രീയത്തിന് അതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയാണ് ഉമ്മൻ ചാണ്ടിയെന്ന് സുജു ഡാനിയേൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പോലെ ഭരണ മികവ് ഉള്ള ഒരാൾ ഇനി കേരളത്തിൽ ഉയർന്നു വരുമെന്ന് കരുതുന്നില്ലെന്നും വേർപാട് പൊതു സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലന്നും വിത്സൺ ജോർജ് പറഞ്ഞു.

 

ഒഐസിസി യുകെയുടെ നേതാക്കളായ ഷാജി ആനന്ദ്, ജോർജ് ജോസഫ്, അഷ്‌റഫ് അബ്‌ദുല്ല, സി. നടരാജൻ, സ്റ്റാൻസൺ മാത്യു, നന്ദിത നന്ദു, നൂർ മുഹമ്മദ്, തോമസ് ഫിലിപ്പ് തുടങ്ങിയവർ ഉമ്മൻ ചാണ്ടിയുമായുള്ള പൊതു പ്രവർത്തന അനുഭവങ്ങൾ പങ്കു വെച്ചു. തുടർന്ന് പാസ്റ്റർ സണ്ണി ലൂക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. തുടർന്ന് എല്ലാവരും ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

 

English Summary: Oommen Chandy's departure; The OICC UK held a condolence meeting and a wreath-laying ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com