മാഞ്ചസ്റ്ററിലെ 'ഓർമ്മയിൽ ജനനായകൻ' അനുസ്മരണ ചടങ്ങ് വികാര നിർഭരമായി
Mail This Article
മാഞ്ചസ്റ്റർ∙ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണ യോഗം 'ഓർമ്മയിൽ ജനനായകൻ' വികാര നിർഭരമായി. സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കോൺഗ്രസ് നേതാക്കളും പൊതു പ്രവർത്തകരും പങ്കെടുത്തു. മൗന പ്രാർത്ഥയോടെ ആരംഭിച്ച ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ച നടത്തി.
ഉമ്മൻ ചാണ്ടിയുടെ ജനക്ഷേമ പ്രവർത്തന ശൈലി എല്ലാ രാഷ്ട്രീയ നേതാക്കളും മാതൃകയാക്കണമെന്ന പൊതുവികാരം അനുസ്മരണ യോഗത്തിൽ ഉയർന്നു വന്നു. രാഷ്ട്രീയ വ്യത്യസമില്ലാതെ ജനനന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് നൽകിയതെന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
Read also: ബഹ്റൈനിൽ ട്രെൻഡായിരുന്ന 'വടകരക്കാരന്റെ പലചരക്ക് കട'; വിപണി 'സൂപ്പറായതോടെ' കാണ്മാനില്ല
അനുസ്മരണ യോഗത്തിൽ സോണി ചാക്കോ, ഷൈനു മാത്യൂസ്, റോമി കുര്യാക്കോസ്, വി. പുഷ്പരാജൻ, സോയിച്ചൻ അലക്സാണ്ടർ, ജോബി മാത്യു, അഡ്വ. ജാക്സൻ തോമസ്, ബെന്നി ജോസഫ്, ഷിന്റോ ഓടക്കൽ, ജൂലിറ്റ് അബിൻ, ബേബി ലൂക്കോസ്, ദീപു ജോർജ്, ബിനു കുര്യൻ, സോളി സോണി, ഡിജോ സെബാസ്റ്റ്യൻ, ബിനു ജേക്കബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
English Summary: 'Ormail Jananayakan' commemoration ceremony in Manchester was emotional