യുകെയിൽ ബാര്‍ കോഡ് ഇല്ലാത്ത പോസ്റ്റൽ സ്റ്റാമ്പുകള്‍ ഉപയോഗിക്കാന്‍ ഓഗസ്റ്റ് മുതൽ 1.10 പൗണ്ട് സര്‍ചാര്‍ജ് നല്‍കണം; പഴയത് മാറ്റി വാങ്ങാം
Mail This Article
ലണ്ടൻ∙ യുകെയില്‍ ബാര്‍കോഡില്ലാത്ത പോസ്റ്റൽ സ്റ്റാമ്പുകള്‍ ഉപയോഗിക്കുവാൻ കഴിയുക മറ്റന്നാൾ വരെ മാത്രം. അതിന് മുൻപായി കയ്യിലുള്ള പഴയ സ്റ്റാമ്പുകൾ ഉപയോഗിച്ചില്ലെങ്കില്‍ പോസ്റ്റൽ ഇടപാടുകൾക്ക് 1.10 പൗണ്ട് സര്‍ചാര്‍ജ് നല്‍കണം. അതേസമയം പ്രത്യേക അനുസ്മരണങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകള്‍ക്കും അതുപോലെ ബാര്‍കോഡ് ഇല്ലാത്ത ക്രിസ്മസ് സ്റ്റാമ്പുകള്‍ക്കും ബാർകോഡ് ബാധകമല്ല.
റോയല്‍ മെയിലിന്റെ സ്വാപ്പ് ഔട്ട് സ്‌കീമിലൂടെ തങ്ങളുടെ കൈവശമുള്ള പഴയ സ്റ്റാമ്പുകള്‍ പോസ്റ്റ് ഓഫീസിൽ നിന്നും മാറി വാങ്ങാം. പകരം ബാര്‍കോഡ് ചെയ്ത സ്റ്റാമ്പുകള്‍ ലഭിക്കും. ഇതിന് ഇതുവരെ സമയപരിധി പറഞ്ഞിട്ടില്ല. സ്വാപ്പ് ഔട്ട് സ്‌കീമിന് ആവശ്യമായ ഫോമുകൾ അടുത്തിടെ യുകെയിലെ എല്ലാ വീട്ടിലും എത്തിച്ചിരുന്നു. ഫോം ലഭിക്കാത്തവർ റോയൽ മെയിൽ വെബ്സൈറ്റില്‍ നിന്ന് ഇതിനയുള്ള ഫോം പ്രിന്റ് ചെയ്തു എടുക്കാം.
Read also: ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം കഴിക്കുന്ന തലാബത്ത് ജീവനക്കാരന്‍റെ വിഡിയോ വൈറലാകുന്നു.
നേരത്തെ ബാര്‍കോഡ് ഇല്ലാത്ത സ്റ്റാമ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസാന തീയതി ഈ വര്‍ഷം ജനുവരി 31 വരെയായിരുന്നു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് അവസാന തീയതി ഈ മാസം 31ലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു. പോസ്റ്റൽ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബാർകോഡ് സ്റ്റാമ്പുകൾ അവതരിപ്പിച്ചത്. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പ്രൊഫൈൽ ഫീച്ചർ ചെയ്യുന്ന സാധാരണ സ്റ്റാമ്പുകളാണ് മാറ്റി വാങ്ങാൻ കഴിയുക.
English Summry: From August there is a £1.10 surcharge to use postal stamps without a barcode in the UK; You can exchange the old one