യുഎസ് ടൂറിസ്ററുകള്‍ മദ്യപിച്ച് ഈഫല്‍ ടവറില്‍ അന്തിയുറങ്ങി
Mail This Article
പാരിസ്: മദ്യപിച്ച യുഎസ് ടൂറിസ്ററുകള്‍ അന്തിയുറങ്ങിയത് ഈഫല്‍ ടവറിൽ. അമേരിക്കക്കാരായ രണ്ടുപേരാണ് ഈഫല്‍ ടവറില്‍ രാത്രി ചെലവഴിച്ചത്.
ബോംബ് ഭീഷണിയെത്തുടര്‍ന്ന് ശനിയാഴ്ച ഈഫല്‍ ടവര്‍ ഒഴിപ്പിക്കേണ്ടി വന്നത്, തെറ്റായ അലാറമായി മാറി.
എന്നാല്‍ മദ്യപിച്ചെത്തിയ രണ്ട് യുഎസ് ടൂറിസ്ററുകള്‍ ഈഫല്‍ ടവറില്‍ രാത്രി ചെലവഴിച്ചു. ഓപ്പറേറ്റിംഗ് കമ്പനിയായ സെറ്റ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതനുസരിച്ച് തിങ്കളാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് പേരെ കണ്ടെത്തി. ടവറിന്റെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്ത സ്ഥലത്താണ് അവര്‍ ഉറങ്ങിയത്.
ബോംബ് മുന്നറിയിപ്പിനെ തുടര്‍ന്ന് ശനിയാഴ്ച ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ഒഴിപ്പിച്ചിരുന്നു. പിന്നീട് ടവര്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു.
പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച്, രണ്ട് വിനോദസഞ്ചാരികളും ഞായറാഴ്ച വൈകുന്നേരം പാരീസ് ലാന്‍ഡ്മാര്‍ക്കിനുള്ള ടിക്കറ്റിനായി പണം നല്‍കി ടവറിന്റെ മുകള്‍ഭാഗം സന്ദര്‍ശിച്ചു. പിന്നട് ഇരുവരേയും ആരു കണ്ടില്ലന്നുമാണ് ഭാഷ്യം. അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തവിധം മദ്യപിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അഗ്നിശമന സേനാംഗങ്ങള്‍ രണ്ടുപേരെയും സുരക്ഷിതസ്ഥാനത്ത് എത്തിച്ചത്. അതുകൊണ്ടുതന്നെ രാവിലെ വൈകിയാണ് ഈഫല്‍ ടവര്‍ തുറന്നത്. ഓപ്പറേറ്റിംഗ് കമ്പനിയായ സെറ്റ് ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
English Summary: Drunk American tourists found sleeping atop Eiffel Tower