ADVERTISEMENT

ലണ്ടൻ∙ രാഷ്ട്രീയം അവസാനിപ്പിക്കുന്ന ബെൻ വാലിസിനു പകരക്കാരനായി  പരിചയ സമ്പന്നനായ ഗ്രാന്റ് ഷാപ്സിനെ പ്രതിരോധ സെക്രട്ടറിയാക്കി ഋഷി സുനാക്. ഡേവിഡ് കാമറൺ മന്ത്രിസഭയിൽ അംഗമായി 2012ൽ കാബിനറ്റിലെത്തിയ ഷാപ്സ് പിന്നീട് തെരേസ മേയ്ക്കൊപ്പവും ബോറിസ് ജോൺസണിന് ഒപ്പവും മന്ത്രിയായി. ഇപ്പോൾ എനർജി സെക്രട്ടറി സ്ഥാനത്തുനിന്നാണ് തന്ത്രപ്രധാനമായ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഷാപ്സിന്റെ സ്ഥാനക്കയറ്റം. ഇതോടെ സുനാക് മന്ത്രിസഭയിലെ മൂന്നാമൻ എന്ന സ്ഥാനമാണ് ഷാപ്സിന് കൈവരുന്നത്. 

ടോറി ബഞ്ചിലെ യുവ വനിതാ നേതാവായ ക്ലെയർ കൊട്ടീനോയാണ് പുതിയ എനർജി സെക്രട്ടറി. 2019ലെ തിരഞ്ഞെടുപ്പിൽ ആദ്യമായി പാർലമെന്റിലെത്തിയ ക്ലെയർ 38 വയസിലാണ് കാബിനറ്റിൽ ഇടം നേടുന്നത്. സുനാക് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ക്ലെയർ. 

Read also: ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് തത്സമയം കാണാൻ അവസരം


2012 മുതൽ ഏഴ് ക്യാബിനറ്റ് പദവികൾ വഹിച്ചിട്ടുള്ള നേതാവാണ് ഷാപ്സ്. ഹോം സെക്രട്ടറി, ബിസിനസ് സെക്രട്ടറി, ട്രാൻസ്പോർട്ട് സെക്രട്ടറി തുടങ്ങിയ പദവികൾക്കു ശേഷമാണ് ഒടുവിൽ അദ്ദേഹം എനർജി സെക്രട്ടറിയായത്. ഇപ്പോൾ മറ്റൊരു മാറ്റത്തിലൂടെ ഡിഫൻസ് സെക്രട്ടറിയുമായി. പുതിയ ഉത്തരവാദിത്വത്തെ ആദരവോടെ അംഗീകരിക്കുന്നതായി പറഞ്ഞ അദ്ദേഹം യുക്രെയ്ന് ബ്രിട്ടൺ നൽകി വരുന്ന എല്ലാ പിന്തുണയും തുടരുമെന്ന് പ്രഖ്യാപിച്ചു.  

 

English Summary: Shapps vows to continue support for Ukraine as defence secretary of UK. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com