ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ കണ്ണിന് പരുക്ക്
Mail This Article
ബര്‍ലിന്‍ ∙ ജോഗിങ്ങിനിടെ വീണതിനെ തുടര്‍ന്ന് ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് കണ്ണില്‍ പാച്ച് ധരിച്ച ഫോട്ടോ തിങ്കളാഴ്ച പുറത്തുവിട്ടു.
ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ജോഗിങ്ങിനിടെ വീണ് കണ്ണിന് പുക്കേറ്റ് വിശ്രമത്തില്‍ കഴിഞ്ഞ ചാന്‍സലര്‍ രണ്ട് ദിവസത്തിന് ശേഷമാണ് കണ്ണ് കെട്ടിവച്ചിരിക്കുന്ന ഫോട്ടോ പങ്കിട്ടത്. വീഴ്ചയില്‍ വലതുകണ്ണിന്റെ താഴെ ചതവ് ഉണ്ടായി. സോഷ്യല്‍ മീഡിയയിൽ പോസ്ററ് ചെയ്ത ചിത്രത്തിന് ആയിരക്കണക്കിന് ലൈക്കും കമന്റുകളുമാണ് ലഭിച്ചത്. ചാന്‍സലര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് നിരവധി പേർ ആശംസിച്ചു.
വീഴ്ചയെ തുടര്‍ന്ന് ഞായറാഴ്ചത്തെ ഷോള്‍സിന്റെ പരിപാടി മാത്രമാണ് റദ്ദാക്കേണ്ടി വന്നത്. എന്നാല്‍ ആഴ്ചയിലെ ബാക്കി പരിപാടികളെ ബാധിച്ചില്ല. തിങ്കളാഴ്ച കാത്തലിക് ചര്‍ച്ച് പരിപാടിയില്‍ പങ്കെടുത്തു. ചൊവ്വാഴ്ച മ്യൂണിക്കില്‍ നടക്കുന്ന ഐഎഎ ഓട്ടോ ഷോ സന്ദര്‍ശിക്കുകയും ചെയ്യും.
ജി20 ഉച്ചകോടിക്കായി അദ്ദേഹം വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലേക്ക് പോകും. എസ്പിഡിയെ നയിക്കുന്ന 65 കാരനായ ഷോള്‍സ് 2021 ഡിസംബര്‍ മുതല്‍ ജര്‍മന്‍ ചാന്‍സലറാണ്.
English Summary: Chancellor Olaf Scholz injured jogging