യൂറോസോണില്‍ പണപ്പെരുപ്പം കുറഞ്ഞു
Mail This Article
ബ്രസല്‍സ്∙ യൂറോസോണ്‍ പണപ്പെരുപ്പം 4.3% ആയി കുറഞ്ഞു, പലിശ നിരക്ക് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതായും വെളിപ്പെടുത്തല്‍.യൂറോ സോണിലെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് താഴ്ന്നത്. കോമണ്‍ കറന്‍സി മേഖലയില്‍ സമീപകാലത്ത് പലിശനിരക്ക് വര്‍ധന നിലനിര്‍ത്താന്‍ സാമ്പത്തിക നയം രൂപീകരിക്കുന്നവരുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.
നാണയപ്പെരുപ്പം 2%ല്‍ താഴെയായി നിലനിര്‍ത്തുക എന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ വളരെ മുകളിലാണ് ഈ കണക്ക് എങ്കിലും, പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള കാര്യം ബാങ്ക് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോസോണിലെ ഊര്‍ജ വിലകളും കുറഞ്ഞു. മുന്‍ മാസത്തെ 3.3% ഇടിവിന്റെ പശ്ചാത്തലത്തില്‍ 4.7% ഇടിയുകയും ചെയ്തു. ഭക്ഷണപാനീയ വിലകളുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും, ഓഗസ്ററിലെ 9.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെപ്റ്റംബറില്‍ ഇത് 8.8 ശതമാനമായി ഉയര്‍ന്നതായി യൂറോസ്ററാറ്റ് പറഞ്ഞു.
English Summary: Inflation has eased in the Eurozone