ADVERTISEMENT

ഡബ്ലിന്‍∙ അയര്‍ലൻഡിലെ പൊതുമേഖലാ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ശമ്പളക്കമ്മീഷന്‍ അവലോകനം ചെയ്തു നിജപ്പെടുത്തിയ കരാറിന്റെ സെക്ഷന്‍ 3.1 അനുസരിച്ച് അടിസ്ഥാന ശമ്പളത്തിന്റെ വാര്‍ഷിക തുക പൊതു മേഖലയില്‍ 1.5% അല്ലെങ്കില്‍ 750 യൂറോയുടെ വർധനവ് ആണ് ഉണ്ടാവുക. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് പുറമെ ഓവര്‍ ടൈം, പ്രീമിയം അവേഴ്‌സ് എന്നിവയിലും 1.5% വര്‍ധനവ് ഉണ്ടാകും.

Read also: നിയമലംഘനം: ബഹ്റൈനിൽ ബാർ റസ്റ്ററന്‍റുകൾക്ക് പൂട്ട് വീണു; തൊഴിൽ നഷ്ടപ്പെട്ടവരിൽ കേരളത്തിലെ റിയാലിറ്റി ഷോ ഫൈനലിസ്റ്റും

 

തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചു നല്‍കാനുള്ള ബില്‍ഡിങ്‌ മൊമെന്റം പേ കരാറിന്റെ ഭാഗമായുള്ള പ്രഖ്യാപനത്തിന്റെ അവസാന ഘട്ട വർധനവാണ് ഇന്ന് മുതല്‍ നടപ്പാക്കുക. അയര്‍ലണ്ടിലെ എല്ലാ പൊതുമേഖലാ തൊഴിലാളികള്‍ക്കും 2023 ഒക്ടോബര്‍ 1 നകം 7.5% ശമ്പള വർധനവ് ഉണ്ടാകും എന്നതായിരുന്നു ബില്‍ഡിങ്‌ മൊമെന്റം കരാര്‍.

 

2022 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതും 2022 ഫെബ്രുവരി 2 ന് ബാക്ക്ഡേറ്റ് ചെയ്തതുമായ പ്രാരംഭ ഘട്ടം അനുസരിച്ച് 3% വർധനവ് 2022 ലെ സമ്മറില്‍ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലുള്ള 1% വര്‍ധനവ് 2022 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നു. മൂന്നാം ഘട്ടത്തിലെ 2% വർധനവ് 2023 മാര്‍ച്ച് മാസം മുതല്‍ വർധിപ്പിച്ചു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 1.5% വർധനവാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക.

 

 

English Summary: Ireland's public sector workers will get a pay rise from today; Nurses also benefit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com