ADVERTISEMENT

ഡബ്ലിന്‍ ∙ അയർലൻഡിൽ പൗരത്വം സ്വീകരിച്ചവരിൽ 14% ഇന്ത്യക്കാർ. മൂവായിരം കുടിയേറ്റക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം ഡബ്ലിൻ സ്പെൻസർഡോക്കിലെ ദി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പൗരത്വം നല്‍കിയത്. മൂന്ന് വ്യത്യസ്ത ചടങ്ങുകളിലായി ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളില്‍ നിന്നും അയര്‍ലൻഡിൽ കുടിയേറിയ 3039 അപേക്ഷകരാണ് പൗരത്വം സ്വീകരിച്ചത്.

ireland-granted-citizenship-to-people-from-131-countries2
അയർലൻഡിൽ കഴിഞ്ഞ ദിവസം നടന്ന ഐറിഷ് പൗരത്വം സ്വീകരിക്കൽ ചടങ്ങ്. Image Courtesy: Facebook/Department of Justice Ireland

 

ireland-granted-citizenship-to-people-from-131-countries
അയർലൻഡിൽ കഴിഞ്ഞ ദിവസം നടന്ന ഐറിഷ് പൗരത്വം സ്വീകരിക്കൽ ചടങ്ങ്. Image Courtesy: Facebook/Department of Justice Ireland

സാധാരണയായി പത്തു ശതമാനത്തില്‍ താഴെ ഇന്ത്യന്‍ അപേക്ഷകരാണ് ഐറിഷ് പൗരത്വം സ്വീകരിക്കുന്നതെങ്കില്‍ ഇത്തവണ അത് 13 % ആയി വര്‍ധിച്ചു. ഇത്തവണ ഇന്ത്യയിൽ നിന്നും അയര്‍ലൻഡിൽ എത്തിയ 421 പേര്‍ പൗരത്വം സ്വീകരിച്ചു.യുകെ 254, ബ്രസീല്‍ 181, പോളണ്ട് 169, നൈജീരിയ 153, റൊമാനിയ 143, ഫിലിപ്പീന്‍സ് 137, പാക്കിസ്ഥാന്‍ 128, ചൈന 85, ദക്ഷിണാഫ്രിക്ക 80 എന്നീ രാജ്യങ്ങളാണ് ഇത്തവണ പൗരത്വം സ്വീകരിച്ചവരില്‍ ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയവർ.

ireland-granted-citizenship-to-people-from-131-countries1
അയർലൻഡിൽ കഴിഞ്ഞ ദിവസം നടന്ന ഐറിഷ് പൗരത്വം സ്വീകരിക്കൽ ചടങ്ങ്. Image Courtesy: Facebook/Department of Justice Ireland

 

മുന്‍കാലങ്ങളിൽ മറ്റു രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ഐറിഷുകാര്‍ കുടിയേറിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നിരവധി ആളുകൾ അയർലൻഡിൽ എത്തുന്നത് ഏറെ സന്തോഷത്തോടെ കാണുന്നതായി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നീതിന്യായ മന്ത്രി ഹെലന്‍ മക്കെന്റീ പറഞ്ഞു.അയർലൻഡിൽ താമസിക്കുന്നവരില്‍ 20% ആളുകള്‍ ഈ രാജ്യത്ത് ജനിച്ചവരല്ലങ്കിലും അവരുടെ സംസ്‌കാരം, പാരമ്പര്യം എന്നിവ ഐറിഷ് സംസ്‌കാരത്തോട് കൂട്ടിച്ചേര്‍ത്ത് ഏറ്റെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇപ്പോൾ അയർലൻഡ് കുടിയേറ്റക്കാർക്ക് നൽകുന്ന പ്രത്യുപകാരമാണ് പൗരത്വം നൽകലെന്നും ഹെലന്‍ മക്കെന്റീ പറഞ്ഞു.

 

അയർലൻഡിലെ 32 കൗണ്ടികളിൽ താമസിക്കുന്നവർക്കാണ് ഇത്തവണ പൗരത്വം നൽകിയത്. ഇതിൽ ഡബ്ലിനിൽ താമസിക്കുന്ന 1386 പേർക്ക് പൗരത്വം ലഭിച്ചു. കോർക്ക് 280, കിൽഡർ 178, മീത്ത് 139, ഗാൽവേ 135 എന്നിവയാണ് ഏറ്റവും കൂടുതൽ ഐറിഷ് പൗരത്വം ലഭിച്ച മറ്റ് കൗണ്ടികൾ. ഏറ്റവും കുറവ് ആർമാഹ്, ഫെർമനാഗ്, ടൈറോൺ എന്നിവിടങ്ങളിൽ ആണ്. രണ്ട് വീതം ആളുകളാണ് ഇത്തവണ ഇവിടങ്ങളിൽ നിന്നും പൗരത്വം സ്വീകരിച്ചത്. 2023 ൽ ഇതുവരെ മാത്രം 11,000 പേര്‍ക്കാണ് അയര്‍ലൻഡിൽ പൗരത്വം ലഭിച്ചത്.

 

English Summary: Ireland granted citizenship to people from 131 countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com