ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി ; സന്ദർശകർ കുടിച്ച് തീർത്തത് 6.5 ദശലക്ഷം ലിറ്റര്‍ ബിയർ
Mail This Article
ബര്‍ലിന്‍∙ ചരിത്രമെഴുതി മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റ് സമാപിച്ചു. ഇത്തവണ പങ്കെടുത്തവരുടെ എണ്ണത്തിൽ റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7.2 ദശലക്ഷം സന്ദര്‍ശകരാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നത്. 1985ലാണ് അവസാനമായി ഏഴ് ദശലക്ഷം കടന്നത്. അന്ന് 7.1 മില്യൻ സന്ദര്‍ശകരാണ് എത്തിയത് എന്ന് ഒക്ടോബർ ഫെസ്റ്റ് മേധാവി ക്ളെമെന്‍സ് ബോംഗാര്‍ട്ട്നര്‍ അറിയിച്ചു.
ഫെസ്റ്റിവൽ മാനേജ്മെന്റ്, ഇന്‍കീപ്പര്‍മാര്‍, ഷോമാന്‍മാര്‍, മാര്‍ക്കറ്റ് വ്യാപാരികള്‍, പൊലീസ് എന്നിവര്‍ 18 ദിവസത്തെ ഫെസ്റ്റില്‍ അങ്ങേയറ്റം സംതൃപ്തി രേഖപ്പെടുത്തി. ഇക്കൊല്ലം ജർമന്‍ യൂണിറ്റി ഡേ വരെ രണ്ട് ദിവസത്തേക്ക് നീട്ടുകയും ചെയ്തു.
കൊറോണ മഹാമാരിക്ക് മുമ്പ് ബിയര്‍ ഉപഭോഗം കൂടുതലായിരുന്നു. സെപ്റ്റംബര്‍ 16 മുതല്‍ 6.5 ദശലക്ഷം ലിറ്റര്‍ ബിയറാണ് വിറ്റത്. കൊറോണ മഹാമാരിക്ക് മുമ്പ് 2019ല്‍ ഇത് 7.3 ദശലക്ഷം ലിറ്ററായിരുന്നു.
ഉയര്‍ന്ന പണപ്പെരുപ്പം ഉപഭോഗം മന്ദഗതിയിലാക്കുമെന്ന് മുന്‍കൂട്ടിത്തന്നെ ആശങ്കകള്‍ ഉണ്ടായിരുന്നു,എങ്കിലും ഹോട്ടലുടമകള്‍ 15 ശതമാനം കൂടുതല്‍ ഭക്ഷണപാനീയങ്ങള്‍ വിറ്റു.വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഇറ്റലി, ഫ്രാന്‍സ്, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ അതിഥികൾ എത്തിച്ചേർന്നത്.
അതേസമയം പോക്കറ്റടിക്കാരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായി. അതായത് 40 ശതമാനം കുറഞ്ഞു. എന്നാല്‍ ഒക്ടോബർ ഫെസ്റ്റിലെ ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചുവരികയാണ്. പൊലീസ് കണ്ടെത്തിയ കൊക്കെയ്ന്‍ ഉപഭോഗ കേസുകളുടെ എണ്ണവും ഗണ്യമായി വധിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 80 ശതമാനം കൂടുതലാണ്. ഇത്തവണ ഒക്ടോബർ ഫെസ്റ്റ് ആരംഭിച്ചത് സെപ്റ്റംബര്‍ 16 നായിരുന്നു.
English Summary: Oktoberfest ends