പ്രമേഹത്തിനുള്ള വ്യാജ മരുന്ന് ജര്‍മനിയില്‍ പ്രചാരത്തില്‍
Mail This Article
ബര്‍ലിന്‍∙ പ്രമേഹത്തിനുള്ള വ്യാജ മരുന്ന് ജര്‍മനിയില്‍ പ്രചാരത്തില്‍. പ്രമേഹ മരുന്നായ ഒസെംപിക് വ്യാജമായി നിര്‍മ്മിക്കുന്നതായിട്ടാണ് വിവരം. ബാഡന്‍ – വുര്‍ട്ടംബര്‍ഗിലെ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ഒറിജിനലില്‍ നിന്ന് വ്യത്യസ്തമായ നിറങ്ങള്‍ ഉപയോഗിച്ചാണ് ഇതിന്‍റെ നിർമാണമെന്നാണ് വിവരം.
നിര്‍മ്മാതാവായ നോവോ നോര്‍ഡിസ്കില്‍ നിന്നുള്ള യഥാര്‍ത്ഥ സ്പ്രിറ്റ്സെ അപകടകരമല്ല. അവയുടെ വ്യത്യാസം വ്യാജനില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്, ഒറിജിനല്‍ സിറിഞ്ചില്‍, പുറകിലെ കറങ്ങുന്ന മോതിരം ഇളം നീലയാണ്. വ്യാജനില്‍ ചാരനിറമാണ്. സിറിഞ്ചിന്റെ അറ്റത്തുള്ള ഇഞ്ചക്ഷന്‍ ബട്ടണ്‍ ഒറിജിനലില്‍ ചാരനിറവും വ്യാജനില്‍ നീലയുമാണ്.ജർമനിയില്‍ ലഹരിമരുന്ന് കടത്ത് നിരീക്ഷിക്കുന്നത് ഫെഡറല്‍ സംസ്ഥാനങ്ങളിലെ അധികാരികളുടെ ഉത്തരവാദിത്തമാണ്.