ADVERTISEMENT

കേംബ്രിഡ്ജ്:  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നാളെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും. ‘നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും’ എന്ന വിഷയത്തിലാണ് പ്രഭാഷണം ക്രമീകരിച്ചരിക്കുന്നത്. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്‍റസ് യൂണിയനുമായി സഹകരിച്ചാണ് പരിപാടി ക്രമീകരിച്ചരിക്കുന്നത്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിൽ ഒരുക്കിയിരിക്കുന്ന നെഹ്രുവിയൻ സംവാദത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടൊപ്പം കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്നാണ് സംവാദം നടക്കുക. കാലിക രാഷ്ട്രീയ സാഹചര്യത്തിൽ നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ പ്രസക്തി വിലയിരുത്തുകയും അതിന്റെ പുനരുജ്ജീവനത്തിനായിമാർഗ്ഗങ്ങൾ  കണ്ടെത്തുകയും എന്നതാണ് ഈ സംവാദത്തിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഉദ്ദേശിക്കുന്നത്. 

 ചർച്ചയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com