ADVERTISEMENT

സ്കൻതോർപ്പ്∙ വചനമായ ഈശോയെ അനുഭവിക്കുവാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത കുടുംബം സ്കന്തോർപ്പിൽ ഒന്നിച്ചുകൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നു  രൂപതാധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ പ്രസ്താവിച്ചു . രൂപതയുടെ ദേശീയ  ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പന്ത്രണ്ടു റീജനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ്    സ്കൻതോർപ്പ്   ഫ്രെഡറിക് സ്‌കൂളിലെ  പന്ത്രണ്ട്  വേദികളായി  നടന്ന  മത്സരങ്ങളിൽ  മാറ്റുരച്ചത് . യൂറോപ്പിലെ  ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന്  മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും   ഒന്ന് ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി . വികാരി ജനറലമാരായ ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ ഫാ.ഡോ  മാത്യു പിണക്കാട് ,ഫിനാൻസ് ഓഫിസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,കോഡിനേറ്റർ  ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട്   രൂപതയിലെ വിവിധ റീജനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .

English Summary:

The 7th Biblical Arts Festival of the Diocese of Great Britain was held in Scunthorpe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com