ADVERTISEMENT

കേംബ്രിഡ്ജ്∙ നെഹ്റുവിയൻ സോഷ്യലിസവും, ദാർശ്ശനികതയും എക്കാലത്തെയും പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണവും,നേതാക്കൾക്ക്  ദിശാബോധവും,രാജ്യതന്ത്രജ്ഞതയും പകരുന്ന  പാഠപുസ്തകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 'നെഹ്റുവിയൻ സോഷ്യലിസവും ദാർശ്ശനികതയും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്.ഇന്ത്യൻ വർക്കേഴ്സ് കോൺഗ്രസ്സ് യൂണിയനും,കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനും, സോഷ്യലിസ്റ്റും, ഭരണ തന്ത്രജ്ഞനുമായ രാഷ്ട്രശില്പിയും ഭരണാധികാരിയുമാണ് നെഹ്റു. നെഹ്റുവിന്‍റെ കാഴ്ചപ്പാടുകളാണ് വിഭജനത്തിന്റെയും സ്വാതന്ത്രാനന്തര അവസ്ഥതയിൽ നിന്നും ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത്. കാലിക രാഷ്ട്രീയ അധംപതനത്തിനും, വർഗ്ഗീയ കലാപങ്ങൾക്കും, മാനുഷിക-ജനാധിപത്യ മൂല്യശോഷണത്തിനും കാരണം നെഹ്‌റു കാണിച്ചു തന്ന രാഷ്ട്രീയ ദിശാബോധത്തിൽ നിന്നും,സോഷ്യലിസ്റ്റ് ചിന്തോധാരയിൽ നിന്നുമുള്ള അകൽച്ചയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

നെഹ്റുവിനു ബ്രിട്ടനും, കേംബ്രിഡ്ജ് ട്രൈനിറ്റി കോളേജും ഉൾപ്പെടയുള്ളവുമായി ഉണ്ടായിരുന്ന വലിയബന്ധം ഏറെ അഭിമാനത്തോടെ കാണുന്ന ജനതയുടെ ഒരു പ്രതിനിധിയാണ് താനെന്നും, അദ്ദേഹത്തെ അനുസ്മരിക്കുവാൻ കിട്ടിയ അവസരത്തെ ഏറെ നന്ദിയോടെകാണുന്നുവെന്നു കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മുൻ മുൻ മേയറും, ലേബർ പാർട്ടി നേതാവുമായ ലൂയിസ് ഹെർബെർട് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.  ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററും, കേംബ്രിഡ്ജ് ഡപ്യൂട്ടി മേയറും,സോളിസിറ്ററുമായ ബൈജു തിട്ടാല, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പിജി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്‍റ് വരീഷ് പ്രതാപ്  എന്നിവരും സംസാരിച്ചു. 

English Summary:

Nehru's views led India to the growth it sees today: VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com