ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെന്റ് ∙ ഒഎൽപിഎച്ച് മിഷൻ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ അഞ്ചാമത് ക്രിസ്മസ് കാരൾ കോമ്പറ്റീഷനും പപ്പാ ഡാൻസ് മത്സരവും ,ക്രിസ്മസ് ആഘോഷങ്ങളും   (ഗ്ലോറിയ2023) ഡിസംബർ 16 തീയതി ശനിയാഴ്ച നടക്കും. ന്യൂ കാസ്റ്റിലെ  വിറ്റ്‌ മോർ വില്ലേജ് ഹാളിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് മത്സരങ്ങൾക്ക് തിരി തെളിയും. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന വാശിയേറിയ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസുകളും എവർ റോളിങ്ങ്  ട്രോഫികളും സമ്മാനമായി നൽകും. കുട്ടികൾക്കായി കളറിങ് കോമ്പറ്റീഷനും നടത്തുന്നു.

ക്രിസ്മസ് കാലം  മധുരിതം ആക്കുന്നത് ക്രിസ്മസ് കേക്കുകൾ ആണ് ,കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്മസ് പൂർണമാകില്ല എന്നതുകൊണ്ട്,വിമൻസ് ഫോറം ഒരുക്കുന്ന ക്രിസ്മസ് കേക്ക് ബേക്കിങ് കോമ്പറ്റിഷൻ , വിജയികളാകുന്നവർക്ക് എവറോളിങ് ട്രോഫികൾ സമ്മാനമായി ലഭിക്കും മത്സരത്തിനുശേഷം കേക്ക് എല്ലാവർക്കും രുചിച്ചറിയാനുള്ള അവസരവും ഉണ്ടായിരിക്കും. സ്വാദിഷ്ടമായ ഫുഡുകളുമായി ഫുഡ് സ്റ്റാളും ഒരുക്കിയിരിക്കുന്ന വിറ്റ്  മോർ വില്ലേജ് ഹാളിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com