ADVERTISEMENT

ബ്രസ്സൽസ്/ലണ്ടൻ/സ്റ്റോക്ക്‌ഹോം∙ ബയോമെട്രിക് നിരീക്ഷണത്തിൽ ഗവൺമെന്‍റുകളുടെ എഐ ഉപയോഗവും ചാറ്റ്ജിപിടി പോലുള്ള എഐ സിസ്റ്റങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും ഉൾപ്പെടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ അംഗരാജ്യങ്ങളിൽ താൽക്കാലിക കരാറിലെത്തി. രാഷ്ട്രീയ ഉടമ്പടിയോടെ, എഐയെ നിയന്ത്രിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്ന ആദ്യത്തെ വലിയ ലോകശക്തിയായി യൂറോപ്യൻ യൂണിയൻ മാറും.  മണിക്കൂറുകൾ നീണ്ടചർച്ചകൾക്ക് ശേഷമാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങളും തമ്മിലുള്ള  കരാറിൽ ധാരണയായിരിക്കുന്നത്.

അന്തിമ നിയമനിർമ്മാണത്തിൽ മാറ്റം വരുന്നതിന് സാധ്യതയുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാൻ ഇരുപക്ഷവും ഒരുങ്ങുകയാണ്. യൂറോപ്പ് ലോകത്തിന് ആഗോളമായ നിലവാരം ക്രമീകരിക്കുന്നതിന് വഴികാട്ടി മാറുന്നതിനുള്ള പ്രാധാന്യം മനസ്സിലാക്കി. ഇത് ഒരു ചരിത്ര ദിനമാണെന്ന് യൂറോപ്യൻ കമ്മിഷണർ തിയറി ബ്രെട്ടൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചാറ്റ്ജിപിടി പോലുള്ള അടിസ്ഥാന മോഡലുകളും പൊതു ആവശ്യത്തിനുള്ള എഐ സിസ്റ്റങ്ങളും (ജിപിഎഐ) വിപണിയിൽ കൊണ്ടുവരുന്നതിന് മുമ്പ് സുതാര്യത പാലിക്കാണമെന്ന് ഉടമ്പടി ആവശ്യപ്പെടുന്നു. സാങ്കേതിക ഡോക്യുമെന്റേഷൻ തയ്യാറാക്കൽ, ഇയു പകർപ്പവകാശ നിയമം പാലിക്കൽ, പരിശീലനത്തിനായി ഉപയോഗിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദമായ സംഗ്രഹങ്ങൾ പ്രചരിപ്പിക്കൽ എന്നിവയും കരാറിലുണ്ട്. 

വ്യവസ്ഥാപരമായ അപകടസാധ്യതകൾ വിലയിരുത്തുകയും ലഘൂകരിക്കുകയും ചെയ്യുക, ഗുരുതരമായ സംഭവങ്ങൾ യൂറോപ്യൻ കമ്മിഷനെ അറിയിക്കുക, സൈബർ സുരക്ഷ ഉറപ്പാക്കുകയും അവയുടെ ഊർജ്ജ കാര്യക്ഷമതയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയും വേണം. ഇൻറർനെറ്റിൽ നിന്നോ സിസിടിവി ഫൂട്ടേജിൽ നിന്നോ മുഖചിത്രങ്ങൾ  നീക്കംചെയ്യൽ, രാഷ്ട്രീയ, മത, ദാർശനിക വിശ്വാസങ്ങൾ, ലൈംഗിക ആഭിമുഖ്യം, വംശം എന്നിവ അനുമാനിക്കുന്നതിനുള്ള സോഷ്യൽ സ്‌കോറിങ്, ബയോമെട്രിക് വിഭാഗീകരണ സംവിധാനങ്ങൾ എന്നിവ ഈ കരാർ നിരോധിക്കുന്നു.

നിയമ ലംഘനങ്ങൾക്കുള്ള പിഴ 7.5 ദശലക്ഷം യൂറോ ($8.1 ദശലക്ഷം) അല്ലെങ്കിൽ വിറ്റുവരവിന്റെ 1.5% മുതൽ 35 ദശലക്ഷം യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ 7% വരെയായിരിക്കും. ഉപഭോക്താക്കൾക്ക് പരാതികൾ നൽകാനും കൃത്യമായ വിശദീകരണങ്ങൾ സ്ഥാപനങ്ങളിൽ നിന്ന്  ലഭിക്കാനും അവകാശമുണ്ട്.

English Summary:

European Union Agrees On World's First Artificial Intelligence Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com