വത്തിക്കാന് പുറത്ത് ലളിതമായ ചടങ്ങുകളോടെ സംസ്കരിക്കണം; ആഗ്രഹം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ
Mail This Article
വത്തിക്കാന്‍സിറ്റി ∙ വത്തിക്കാന് പുറത്ത് സെന്‍റ് മേരി മേജർ റോമൻ ബസിലിക്കയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മുന്‍ഗാമികളെപ്പോലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ സംസ്കാര ചടങ്ങ് വേണ്ടെന്ന ആഗ്രഹമാണ് മാർപാപ്പ പ്രകടിപ്പിച്ചിരിക്കുന്നത്. മാർപാപ്പയുടെ പ്രിയപ്പെട്ട ദേവാലയമാണ് സെന്‍റ് മേരി മേജർ റോമൻ ബസിലിക്ക. വിദേശയാത്രയ്ക്കും പോകുന്ന വേളകളിലും പ്രത്യേക അവസരങ്ങളിലും ഫ്രാന്‍സിസ് മാർപാപ്പ സെന്‍റ് മേരി മേജർ റോമൻ ബസിലിക്കയിലെ കന്യാമറിയത്തിന്റെ പ്രതിമയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ചടങ്ങുകള്‍ ലളിതമായിരിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.
പാപ്പാ റോമില്‍ ആയിരിക്കുമ്പോഴെല്ലാം ഞായറാഴ്ച രാവിലെ സെന്‍റ് മേരി മേജർ റോമൻ ബസിലിക്കയിൽ പോവുന്നത് പതിവാണ്.മാര്‍പ്പാപ്പ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരു സാധാരണ കല്ലറയാണ്. മെക്സിക്കന്‍ മാധ്യമമായ എന്‍ പ്ലസ്സിന് നല്‍കിയ അഭിമുഖത്തിൽ ബറിടം നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. സ്ഥാനമൊഴിയുന്നതിനെ കുറിച്ച് നിലവില്‍ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.