സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാം, പക്ഷെ വിവാഹം നടത്തി കൊടുക്കാൻ പാടില്ല; പുരോഹിതര്‍ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശം
Mail This Article
×
വത്തിക്കാൻ സിറ്റി ∙ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാന്‍ കത്തോലിക്ക പുരോഹിതര്‍ക്ക് വ്യവസ്ഥകളോടെ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സ്വവര്‍ഗ ദമ്പതികളുടെ വിവാഹം നടത്തികൊടുക്കുന്നതിന് അനുമതിയില്ലെന്ന് പ്രത്യേകം വ്യക്തമാക്കി കൊണ്ടാണ് പുതിയ അനുമതി നൽകിയിരുന്നു. ഈ അനുഗ്രഹം ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്‍റെ അടയാളമാണ്. അല്ലാതെ വിവാഹമെന്ന കൂദാശയുമായി ഇതിനെ ബന്ധിപ്പിക്കരുത്.
ദൈവത്തിന്‍റെ സഹായം തേടുന്ന എല്ലാ സാഹചര്യങ്ങളിലും ആളുകൾക്ക് അത് തടയുകയോ നിരോധിക്കുകയോ ചെയ്യരുത്. സ്വവർഗ ലൈംഗികത പാപമാണെന്ന കത്തോലിക്ക വിശ്വാസം നിലനിൽക്കെയാണ് ഈ തീരുമാനം. അതു കൊണ്ട് തന്നെ സ്വവർഗ വിവാഹം നടത്തിക്കൊടുക്കാൻ പാടില്ലെന്ന കത്തോലിക്കാ സഭയുടെ നിയമം നിലനിൽക്കും.
English Summary:
Priests Can Bless Same-Sex Couples. Judgment of the Vatican
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.