ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുകരങ്ങളും ഒരു കാലുമില്ലാത്ത ജഡ്ജി കുറ്റക്കാരൻ; ശിക്ഷ മാർച്ച് നാലിന്
Mail This Article
ഡബ്ലിന്‍∙ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അയർലൻഡിൽ കോടതി സർക്യൂട്ട് കോടതി ജഡ്ജി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. ടിപ്പററിയിലെ തര്‍ലെസില്‍ നിന്നുള്ള ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്‍റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരില്‍ പ്രതിയായത്. ജഡ്ജി പീഡനം നടത്തിയത് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ്. മുന്‍ ഫിനഫാള്‍ കൗണ്‍സിലർ കൂടിയായിയിരുന്നു ജെറാര്‍ഡ് ഒബ്രിയൻ.
സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയിൽ നടന്ന വിചാരണയിലാണ് ജെറാര്‍ഡ് ഒബ്രിയൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഏഴര മണിക്കൂർ സമയമെടുത്താണ് പത്തംഗ ജൂറി വിചാരണ നടത്തിയത്. ശിക്ഷ മാര്‍ച്ച് നാലിന് വിധിക്കും. സര്‍ക്കാരും പാര്‍ലമെന്ററി കമ്മിറ്റികളും ഈ വിധി പരിഗണിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. തുടര്‍നടപടി സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്‍റെ ഉപദേശം തേടുമെന്നും ഇരകള്‍ക്കൊപ്പമാണ് താനെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറായതില്‍ യുവാക്കളെ മന്ത്രി ഹെലന്‍ മക് എന്‍ഡി അഭിനന്ദനങ്ങൾ അറിയിച്ചു.
യുവാക്കൾ ജഡ്ജിക്ക് എതിരെ 1991 മാര്‍ച്ചിനും 1997 നവംബറിനുമിടയിലാണ് പരാതിയുമായി രംഗത്തുവന്നത്. 17 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു പരാതിക്കാർ. അഞ്ച് പേരെ ഉറക്കത്തിലും ഒരാളെ ടോയ്‌ലറ്റിലും വച്ചാണ് പീഡിപ്പിച്ചത്. ഒമ്പത് കേസുകളാണ് ജഡ്ജിക്ക് എതിരായി ഉണ്ടായിരുന്നത്. മദ്യവും മറ്റും നല്‍കിയാണ് ജഡ്ജി യുവാക്കളെ തന്‍റെ ഇംഗിതത്തിന് ഇരയാക്കിയത്. ഇവരില്‍ മൂന്ന് പേർ വിദ്യാര്‍ഥികളും മറ്റുള്ളവര്‍ നാട്ടുകാരുമായിരുന്നു. ഒരു വിദ്യാര്‍ഥിയെ ജെറാര്‍ഡ് ഒബ്രിയൻ വീട്ടില്‍കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥി അവിടെ നിന്നും ഇറങ്ങിയോടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു.തുടര്‍ന്ന് പരാതി പ്രിന്‍സിപ്പലിന് പരാതി എഴുതി നല്‍കി.
ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിയിരിക്കെയാണ് മറ്റൊരാളെ പീഡിപ്പിച്ചത്. സ്‌കൂള്‍ മ്യൂസിക്കല്‍ ക്ലാസിലൂടെയാണ് ഇയാള്‍ ജെറാര്‍ഡ് ഒബ്രിയനുമായി പരിചയപ്പെട്ടത്. ഇടയ്ക്ക് വിദ്യാർത്ഥി പബ്ബില്‍ പോകുമായിരുന്നു. അവിടെവെച്ചാണ് ജെറാര്‍ഡ് ഒബ്രിയൻ ഉപദ്രവിച്ചത്. തുടക്കത്തില്‍ കുറ്റം നിഷേധിച്ച ജഡ്ജി ഇവരില്‍ മൂന്ന് പേരുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അയർലൻഡ് പൊലീസ് സേനയായ ഗാര്‍ഡയ്ക്ക് മൊഴി നല്‍കി. മുന്‍ സ്റ്റേറ്റ് സോളിസിറ്റര്‍ കൂടിയായ ഒബ്രിയൻ ഫോകോമെലിയ ബാധിതനാണ്. ഈ അപൂർവജനന വൈകല്യം കാരണം ഒബ്രിയാന് രണ്ട് കൈകളും ഒരു കാലുമില്ല.